പരിശുദ്ധാത്മാവിനാൽ രൂപപ്പെടുത്തപ്പെടാൻ അനുവദിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ പ്രാർത്ഥന, യാതനയനുഭവിക്കുന്ന ഓരോ വ്യക്തിക്കും ദൈവത്തിൻറെ ആർദ്രതയുടെ സജീവ സാക്ഷ്യമായി ഭവിക്കണമെന്ന് മാർപ്പാപ്പാ.
ശനിയാഴ്‌ച (11/03/23) “നോമ്പ്” (#Lent) “പ്രാർത്ഥന” (#prayer) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ നമ്മുടെ പ്രാർത്ഥന എന്തായിരിക്കണമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:
“കഷ്ടതയനുഭവിക്കുന്ന ഓരോ വ്യക്തിക്കും നമ്മുടെ പ്രാർത്ഥന ദൈവത്തിൻറെ ആർദ്രതയുടെ സജീവ സാക്ഷ്യമായി പരിണമിക്കുന്നതിനു വേണ്ടി, നമുക്ക്, ഈ #നോമ്പുകാലത്ത് പരിശുദ്ധാത്മാവിനാൽ രൂപപ്പെടുത്തപ്പെടുന്നതിന് നമ്മെത്തന്നെ വിട്ടുകൊടുക്കാൻ പഠിക്കാം.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Impariamo in questo tempo di #Quaresima a lasciarci formare dallo Spirito Santo, affinché la nostra #preghiera diventi una testimonianza viva della tenerezza di Dio per ogni persona in difficoltà.
EN: In this Season of #Lent, let us learn to allow the Holy Spirit to form us so that our #prayer might become a living testimony of God's tenderness for every person experiencing difficulty.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: