തിരയുക

മോശ ദൈവിക വെളിച്ചത്തിൽ മോശ ദൈവിക വെളിച്ചത്തിൽ 

കർത്താവിന് നമ്മെത്തന്നെ വിട്ടുനൽകാം: പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം ഇരുപത്തിയെട്ടാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം.

ദൈവീകമായ വെളിച്ചം തേടുവാനും, സുവിശേഷചൈതന്യത്തിൽ നമ്മുടെ ഹൃദയങ്ങളെ തൊട്ടുണർത്തുവാനും നമുക്ക് സാധിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.മാർച്ചുമാസം ഇരുപത്തിയെട്ടാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിലാണ് ഈ നോമ്പുകാലസന്ദേശം പങ്കുവച്ചത്.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ഈ #നോമ്പുകാലത്ത് ദൈവീകപ്രഭയിൽ നമ്മെത്തന്നെ പ്രതിഷ്ഠിക്കാതെ മുറിയിലെ  വെളിച്ചം അണയ്ക്കാതിരിക്കുന്നത്  നന്നായിരിക്കും. സുവിശേഷം തുറന്നുകൊണ്ടും, നമ്മുടെ ചുവടുകളെ പ്രകാശിപ്പിക്കുന്ന ദൈവവചനത്താൽ   വിസ്മയഭരിതപൂരിതരായിക്കൊണ്ടും  നമ്മുടെ ഹൃദയങ്ങളെ ഉണർത്താനുള്ള അവസരം കർത്താവിന് നൽകാം."

IT: In questo tempo di #Quaresima ci farà bene non spegnere la luce della stanza senza metterci alla luce di Dio. Diamo al Signore la possibilità di ridestarci il cuore aprendo il Vangelo e lasciandoci stupire dalla #ParoladiDio che illumina i nostri passi.

EN: During this Season of #Lent, it’s good not to turn off the light in our rooms without placing ourselves before God’s light. Let’s give the Lord the chance to reawaken our hearts by opening the Gospel and letting ourselves be amazed by the #WordofGod that illuminates our steps.

#നോമ്പുകാലം എന്ന ഹാഷ്‌ടാഗോടുകൂടി പങ്കുവയ്ക്കപ്പെട്ട പാപ്പായുടെ ട്വിറ്റർ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2023, 14:21