തിരയുക

ഫ്രാൻസീസ് പാപ്പാ കുമ്പസാരം കേൾക്കുന്നു ഫ്രാൻസീസ് പാപ്പാ കുമ്പസാരം കേൾക്കുന്നു  (ANSA)

നോമ്പിന്റെ ചൈതന്യം ഹൃദയശുദ്ധീകരണം: പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം ഇരുപത്തിയേഴാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ  സന്ദേശം.

നോമ്പുകാലത്തിന്റെ അവസാന ആഴ്ചയിലേക്ക് വിശ്വാസികൾ പ്രവേശിച്ചിരിക്കുകയാണ്.വിശുദ്ധവാരത്തിലേക്ക് കടക്കുന്നതിനു മുൻപ്,  ഹൃദയത്തിന്റെ വിശുദ്ധീകരണം നടത്തി ചൈതന്യത്തോടെ വ്യാപരിക്കേണ്ടതിന്റെ ആവശ്യകത ഫ്രാൻസിസ് പാപ്പാ ഒരിക്കൽ കൂടി സമൂഹമാധ്യമമായ ട്വിറ്റർ സന്ദേശത്തിലൂടെ ഓർമ്മപ്പെടുത്തി.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ഹൃദയത്തിൽ അടിഞ്ഞുകൂടുന്ന പൊടിയുടെ സമൂലമായ ശുദ്ധീകരണം നമുക്ക് ആവശ്യമാണ്. എപ്രകാരമാണ് ഇത് സാധ്യമാവുക? പ്രാർത്ഥന, ഉപവാസം,  കാരുണ്യപ്രവൃത്തികൾ: ഇതാണ് #നോമ്പിന്റെ പാത."

IT: Abbiamo bisogno di una pulizia radicale dalla polvere che si deposita sul cuore. Come fare? Preghiera, digiuno, opere di misericordia: ecco il cammino della #Quaresima.

EN: We need to be cleansed of all the dust that has sullied our hearts. How? Prayer, fasting, works of mercy: this is the journey of #Lent.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2023, 14:08