ആന്തരിക വ്യക്തതയിലാണ് യഥാർത്ഥ സ്വാതന്ത്ര്യം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നോമ്പുകാലത്തിന്റെ ചൈതന്യം ആന്തരികമായ ഒരുക്കത്തിലാണെന്നും, അതിനായി ഏറ്റവും ആവശ്യമായത് എല്ലാത്തരം സന്ദേഹങ്ങളിൽനിന്നും മുക്തിനേടികൊണ്ട് വ്യക്തത പരിശീലിക്കുന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിക്കുന്നു. ഇങ്ങനെ ആന്തരികമായ വ്യക്തതയ്ക്കുവേണ്ടി നമ്മെ തന്നെ തയ്യാറാക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മെ അടിമകളാക്കുന്ന വിവിധതരം തിന്മകളിൽനിന്നും മോചനം നേടിക്കൊണ്ട് നോമ്പിന്റെ ഫലമായ സ്വാതന്ത്രത്തിലേക്ക് നമുക്ക് കടന്നുവരാൻ സാധിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ അടിവരയിടുന്നു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ഈ നോമ്പുകാലത്ത്, ദൈവവചനങ്ങൾക്കുമുൻപിൽ പ്രാർത്ഥനാനിരതരായിക്കൊണ്ട് നമുക്ക് ആന്തരിക വ്യക്തത പരിശീലിക്കാം, അങ്ങനെ നമ്മെ അടിമകളാക്കുന്ന തിന്മയ്‌ക്കെതിരെ നിലനിന്നുകൊണ്ട് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഉൾച്ചേരാം.#quaresima #preghiera"
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
EN: In this Season of #Lent, let us exercise interior clarity, placing ourselves before the #WordOfGod in #prayer, so that an advantageous struggle against the evil that enslaves us, a struggle for freedom, may take place within us.
IT: In questo tempo di #Quaresima, facciamo chiarezza interiore, mettendoci davanti alla #ParoladiDio nella #preghiera, perché abbia luogo in noi una benefica lotta contro il male che ci rende schiavi, una lotta per la libertà.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: