തിരയുക

പോളണ്ടിൽ മരിച്ച ഖനിത്തൊഴിലാളികളുടെ കുടുംബങ്ങളുമായി പാപ്പാ. പോളണ്ടിൽ മരിച്ച ഖനിത്തൊഴിലാളികളുടെ കുടുംബങ്ങളുമായി പാപ്പാ.   (Vatican Media)

പാപ്പാ: കോപവും ചിലപ്പോൾ പ്രാർത്ഥനയാകാം

2022 ഏപ്രിൽ 20, 23 തീയതികളിൽ പോളണ്ടിൽ മരിച്ച ഖനിത്തൊഴിലാളികളുടെ കുടുംബങ്ങളുമായി മാർച്ച് 24 വെള്ളിയാഴ്ച പാപ്പാ കൂടിക്കാഴ്ച നടത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അവരുടെ സന്ദർശനത്തിന്  നന്ദിയർപ്പിച്ച പാപ്പാ  "നിങ്ങളുടെ മുന്നിൽ, എന്ത് പറയണമെന്ന് എനിക്കറിയില്ല" എന്നാണ് അവരോടു പറഞ്ഞത്. മൗനം കാരുണ്യം നിറഞ്ഞതാണ്. ഇതുപോലൊരു അപകടത്തിൽ ഭർത്താവിനെയോ, പിതാവിനേയോ നഷ്ടപ്പെടുക നിർഭാഗ്യകരമാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ചിലർ ഇപ്പോഴും അവിടെ, ഖനികളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഓർമ്മിച്ച പാപ്പാ ഈ ഏറെ ബുദ്ധിമുട്ടുള്ളതും മോശവുമായ അവസ്ഥയിൽ താൻ അവരോടു തന്റെ ഹൃദയം കൊണ്ട് ഏറ്റം സമീപത്താണെന്നും, അവരോടൊപ്പം പ്രാർത്ഥിക്കുന്നു എന്നുമല്ലാതെ തനിക്ക് കൂടുതലൊന്നും പറയാൻ താൽപ്പര്യമില്ല എന്നും  അറിയിച്ചു.

പ്രാർത്ഥനയിൽ ചിലപ്പോൾ, ഇത്തരം നിമിഷങ്ങളിൽ... ദൈവം നമ്മളെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയേക്കാം.  മരിച്ചവരുടെ മൗനവും ദൈവത്തിന്റെ നിശബ്ദതയും ഉണ്ട്.  ഈ നിശബ്ദത ചിലപ്പോൾ നമ്മെ ദേഷ്യം പിടിപ്പിക്കും. എന്നാൽ ഭയപ്പെടേണ്ട: ആ കോപം ഒരു പ്രാർത്ഥനയാണെന്നും അത് ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ തുടർച്ചയായി ആവർത്തിക്കുന്ന പലതരം "എന്തുകൊണ്ട്?" എന്ന ചോദ്യങ്ങളിൽ ഒന്നാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അതിന്റെ ഉത്തരം ഇതാണ്: “ഇരുളിലും കർത്താവ് നമ്മുടെ സമീപത്തുണ്ട്. എങ്ങനെയെന്ന് നമുക്കറിയില്ല, എങ്കിലും കർത്താവ് നമ്മുടെ അടുത്തുണ്ട് " പാപ്പാ ഉറപ്പു നൽകി.

താനും നിശബ്ദനായി പ്രാർത്ഥിക്കുന്നു, എന്ന് പറഞ്ഞ് നിശബ്ദനായി അവർക്കൊപ്പം പ്രാർത്ഥിച്ച പാപ്പാ അവരെ ആശീർവ്വദിക്കുകയും അവരെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2023, 14:55