പ്രഷിത ദൗത്യനിർവ്വഹണത്തിനുള്ള ഊർജ്ജം ദൈവദത്തം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ സ്പെയിനിലെ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ പ്രേഷിതദൗത്യ സമിതിയും പൊന്തിഫിക്കൽ പ്രേഷിതപ്രവർത്തന സംഘടനകളുമായി സഹകരിക്കുന്ന “മിസിയോൻ അമേരിക്ക” എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ മാർപ്പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.
ഈ സംഘടനയുടെ ഭരണസമിതിയെയും സ്പെയിനിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ കീഴിൽ, സഭകളുമായുള്ള സഹകരണത്തിനും പ്രേഷിത പ്രവർത്തനത്തിനുമായുള്ള സമിതിയെയും ശനിയാഴ്ച (11/03/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ലത്തീനമേരിക്കയിലും ആഫ്രിക്കയിലും പ്രേഷിതപ്രവർത്തനത്തിന് സ്പെയിൻകാരായ പ്രേഷിതർക്ക് സഹായഹസ്തം നീട്ടുന്ന “മിസിയോൻ അമേരിക്ക” എന്ന സംഘടനയുടെ മുപ്പതാം സ്ഥാപനവാർഷികം അടുത്തുവരുന്നതിനെക്കുറിച്ച് അനുസ്മരിച്ച പാപ്പാ ഈ സംഘടനയുടെ ഗതകാല പ്രവർത്തന പ്രയാണത്തെ നിർവ്വചിക്കാൻ ദൃശ്യത, ആദരവ്, സന്നദ്ധപ്രവർത്തനം, സഹകരണം എന്നീ വാക്കുകൾ ഉപയോഗപ്പെടുത്തി.
പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു എന്ന യേശുവചനം അനുസ്മരിച്ചുകൊണ്ട് പാപ്പാ ഈ ദൗത്യനിർവ്വഹണത്തിനുള്ള ശക്തി നാം ആർജ്ജിക്കുന്നത് ദൈവത്തിൽ നിന്നു മാത്രമാണെന്നു പറഞ്ഞു. പ്രാർത്ഥന, ഐക്യദാർഢ്യം എന്നിവയുടെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: