തിരയുക

"നിങ്ങൾ ലോകത്തിൻറെ വെളിച്ച മാകുന്നു" (Vos estis lux mundi) "നിങ്ങൾ ലോകത്തിൻറെ വെളിച്ച മാകുന്നു" (Vos estis lux mundi)  (ANSA)

മോത്തു പ്രോപ്രിയൊ “വോസ് ഏസ്തിസ് ലൂക്സ് മൂന്തി”യുടെ പരിഷ്ക്കരിച്ച പതിപ്പ്!

മെത്രാന്മാരുടെയും സമർപ്പിതജീവിത സമൂഹങ്ങളുടെ മേലധികാരികളുടെയും പരിശുദ്ധസിംഹാസനത്തിൻറെ അംഗീകാരമുള്ള അന്താരാഷ്ട്ര സമിതികളുടെ അൽമായ നേതാക്കളുടെയും ഉത്തരവാദിത്വങ്ങൾ വിപൂലീകരിക്കുന്ന നിയമങ്ങളാണ് “വോസ് ഏസ്തിസ് ലൂക്സ് മൂന്തി”യുടെ ഭേദഗതികളിൽ പ്രധാന പുതുമ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രായപൂർത്തിയാകാത്തവരുടെയും ദുർബ്ബലരായ മുതിർന്നവരുടെയും നേർക്ക് സഭയിൽ, സഭാശുശ്രൂഷകർ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും നേരിടുന്നതിനുമുള്ള നടപടിക്രമങ്ങൾ പാപ്പാ ഭേദഗതികളോടെ സ്ഥീരീകരിച്ചു.

ഈ നടപടിക്രമങ്ങൾ അടങ്ങിയ മോത്തു പ്രോപ്രിയൊ, അഥവാ, സ്വയാധികാര പ്രബോധന രൂപത്തിലുള്ള അപ്പൊസ്തോലിക ലേഖനം, “നിങ്ങൾ ലോകത്തിൻറെ വെളിച്ചമാണ്” എന്നർത്ഥം വരുന്ന “വോസ് ഏസ്തിസ് ലൂക്സ് മൂന്തി” (Vos estis lux mundi) ആണ് ഫ്രാൻസീസ് പാപ്പാ പുതുക്കി ശനിയാഴ്‌ച (25/03/23) പ്രസിദ്ധീകരിച്ചത്.

നാലുവർഷം പരീക്ഷാണർത്ഥം നടപ്പിലാക്കിയതിനു ശേഷമാണ് ഇപ്പോൾ ചില മാറ്റങ്ങളോടെ രേഖയുടെ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. പരിഷ്ക്കരിച്ച രേഖ ഈ വരുന്ന ഏപ്രിൽ 30-ന് പ്രാബല്യത്തിലാകും. 

മെത്രാന്മാരുടെയും സമർപ്പിതജീവിത സമൂഹങ്ങളുടെ മേലധികാരികളുടെയും പരിശുദ്ധസിംഹാസനത്തിൻറെ അംഗീകാരമുള്ള അന്താരാഷ്ട്ര സമിതികളുടെ അൽമായ നേതാക്കളുടെയും ഉത്തരവാദിത്വങ്ങൾ വിപൂലീകരിക്കുന്ന നിയമങ്ങളാണ് ഭേദഗതികളിൽ പ്രധാന പുതുമ.

ലൈംഗികചൂഷണ സംബന്ധിയായ വിവരങ്ങൾ എളുപ്പത്തിൽ സാമാന്യജനത്തിന് ലഭിക്കുന്നതിന് സഹായകമായ സംവിധാനങ്ങളും കാര്യാലയങ്ങളും രൂപതയിൽ ഉണ്ടായിരക്കണമെന്നും ലൈംഗികാതിക്രമ കുറ്റകൃത്യ സംബന്ധിയായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയെന്ന ചുമതല എവിടെയാണോ കുറ്റകൃത്യം നടന്നത് ആ സ്ഥലത്തെ മെത്രാനിൽ നിക്ഷിപ്തമാണെന്നും പുതുക്കിയ രേഖ വ്യക്തമാകുന്നുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2023, 10:33