തിരയുക

National Union of Travelling Attractionists (UNAV) (കലാപ്രകടന സഞ്ചാരികളുടെ ദേശീയ സംഘടന) അംഗങ്ങളുമായി നടന്ന കൂടികാഴ്ചയിൽ പാപ്പാ. National Union of Travelling Attractionists (UNAV) (കലാപ്രകടന സഞ്ചാരികളുടെ ദേശീയ സംഘടന) അംഗങ്ങളുമായി നടന്ന കൂടികാഴ്ചയിൽ പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ: മനുഷ്യർക്ക് സന്തോഷം വിതയ്ക്കുന്നവരാകാം

അനുദിന ജീവിതത്തിൽ വിവിധ ഉത്കണ്ഠകൾ അനുഭവിക്കുന്ന വ്യക്തികളെ അതിൽ നിന്നും വ്യതിചലിപ്പിക്കുവാനും അവരുടെ സന്തോഷത്തിന്റെ കാരണമായി തീരാനും പ്രവർത്തിക്കുക എന്നത് സുപ്രധാനമാണെന്ന് National Union of Travelling Attractionists (UNAV) (കലാപ്രകടന സഞ്ചാരികളുടെ ദേശീയ സംഘടന) അംഗങ്ങളുമായി നടന്ന കൂടികാഴ്ചയിൽ പാപ്പാ പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ചെന്ന് ആളുകൾക്ക് വിനോദം നൽകുന്ന ഇറ്റാലിയൻ  ദേശീയ കലാപ്രകടന സഞ്ചാരികളുടെ സംഘടനാംഗങ്ങളുമായി തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ പാപ്പാ കുടിക്കാഴ്ച നടത്തി.

"ഇവാഞ്ചലി ഗൗദിയും' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ നിന്നുള്ള പ്രാരംഭ വാചകത്തെ അനുസ്മരിച്ചുകൊണ്ട്  സുവിശേഷത്തിന്റെ സന്തോഷം യേശുവിനെ കണ്ടുമുട്ടുന്നവരുടെ ഹൃദയത്തെയും മുഴുവൻ ജീവിതത്തെയും നിറയ്ക്കുന്നുവെന്നും സുവിശേഷ പ്രഘോഷണത്തിൽ സഹകരിക്കാൻ  ഈ സംഘടന എങ്ങനെ സഹായിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. കലാപ്രകടനങ്ങളുമായി, കടന്നുപോകുന്ന ഗ്രാമങ്ങളിലും, പട്ടണങ്ങളിലുമുള്ള എല്ലാവരിലും "ദൈവരാജ്യത്തിന്റെ സന്തോഷകരമായ പ്രഖ്യാപനം" എത്തിക്കുന്ന, അവരുടെ പ്രവർത്തനങ്ങളിൽ സഭ  ആ പ്രവർത്തകരെ അനുഗമിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

കൂടികാഴ്ചയും ആഘോഷവും

അനുദിന ജീവിതത്തെ വലയം ചെയ്യുന്ന ചെറിയ ഉത്കണ്ഠതകളിൽ നിന്ന് കുട്ടികളെയും, മുതിർന്നവരെയും വ്യതിചലിപ്പിക്കാൻ കലാപ്രകടന സഞ്ചാരങ്ങൾ സർഗ്ഗാത്മകതയും ഭാവനയും പ്രചരിപ്പിക്കാൻ സഹായിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. പലപ്പോഴും ഇരുട്ടും സംഘർഷവും നിറഞ്ഞ ഒരു ലോകത്ത്, ഒരു വിനോദ കേന്ദ്രത്തിൽ കാണപ്പെടുന്ന ലളിതവും നിർമ്മലവുമായ സന്തോഷം സന്തുഷ്ടരാകാനുള്ള ഒരു മാർഗ്ഗമാണ്. പാപ്പാ പങ്കുവച്ചു. ഒരുമിച്ചുകൂടാനും, മറ്റുള്ളവരുമായുള്ള സഹവാസം ആസ്വദിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലാപ്രകടന സഞ്ചാരികൾക്ക് “ലാളിത്യത്തിൽ സഹോദരങ്ങൾ” എന്ന നിലയിൽ കൂടികാഴ്ചയുടെ നിമിഷങ്ങൾ കൊണ്ടുവരാനും കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

സെൽഫോണും, കംപ്യൂട്ടറും കൊണ്ട് എല്ലാവരും ഒറ്റപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ആളുകളെ ഒരുമിച്ചുകൂട്ടാനും അവർക്കു പരസ്‌പരം ആശയവിനിമയം നടത്താനും ഈ സംഘടനയുടെ സേവനം ശ്ലാഘനീയമാണെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു."നാം ജോലിക്ക് വേണ്ടി മാത്രമല്ല, ആഘോഷത്തിനും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്" എന്ന് ഓർമ്മിപ്പിക്കാനുള്ള സംഘടനയുടെ കഴിവിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2023, 16:33