പാപ്പാ : നിസ്സംഗത നിരാശാജനകവും സാധാരണവുമായ ഒരു സമൂഹത്തിന്റെ അടയാളമാണ്
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
തൊഴിലുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് ഇൻഷുറൻസ് നൽകുന്ന ഇറ്റലിയിലെ സംഘടനയായ INAIL ന്റെ പ്രതിനിധികളുമായി വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ. സമൂഹത്തിൽ ആരും ഉപേക്ഷിക്കപ്പെട്ടവരാകാതിരിക്കാനുള്ള അവരുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പാപ്പാ അവർക്ക് നന്ദി പറഞ്ഞു.
പലപ്പോഴും തൊഴിലിടങ്ങളിലെ അപകടങ്ങളുടെ ഭാരം കുടുംബത്തിന്റെ മേലാണ് വയ്ക്കപ്പെടുന്നതെന്ന് പറഞ്ഞു കൊണ്ടാരംഭിച്ച പ്രഭാഷണത്തിൽ, അത് മഹാമാരിയുടെ നേരത്ത് സാഹചര്യങ്ങളെ വഷളാക്കിയതും ആരോഗ്യ പ്രതിസന്ധിയുടെ ഔന്നത്യത്തിൽ സംഘടന സമൂഹത്തിലെ ഏറ്റം ബലഹീനർക്ക് നൽകിയ അധിക പരിഗണയ്ക്കും ഫ്രാൻസിസ് പാപ്പാ അവർക്ക് നന്ദി പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളിൽ വനിതാ തൊഴിലാളികളുടെ അപകടങ്ങളിൽ ഉണ്ടായ വർദ്ധനയെ പരാമർശിച്ചു കൊണ്ട് വനിതകൾക്ക് തൊഴിലിടങ്ങളിൽ നൽകേണ്ട സമ്പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.
ജീവിതം വിലമതിക്കാനാവാത്തത്
ജീവിതത്തിന് വിലയിടനാവില്ല എന്ന് ഊന്നിപ്പറഞ്ഞ പാപ്പാ തൊഴിലിടങ്ങളിൽ സുരക്ഷിതത്വത്തിനായി നിക്ഷേപങ്ങൾ നടക്കാത്തതിന്റെ അനന്തരഫലമാണ് അപകടങ്ങളുടെ വർദ്ധനയെന്ന് ചൂണ്ടിക്കാണിച്ചു. ഒരു മനുഷ്യന്റെ ആരോഗ്യം കുറച്ചു കൊണ്ട് കൂടുതൽ പണ ലാഭത്തിനോ ഒരാളുടെ വ്യവസായ താൽപര്യങ്ങൾക്കോ പകരം വയ്ക്കാനാവില്ലെന്ന് പറഞ്ഞ പാപ്പാ കുടുംബവും തൊഴിൽ സാഹചര്യവും തമ്മിലുള്ള വേർപെടുത്തൽ കുടുംബത്തിനും തൊഴിൽ സംസ്കാരത്തിനും മോശമായ ഫലങ്ങളാണ് ഉണ്ടാക്കുക എന്നും സൂചിപ്പിച്ചു. ഇത് കുടുംബം ഉപഭോഗത്തിന്റെയും, വ്യവസായം ഉൽപാദനത്തിന്റെയും ഇടവുമാണെന്ന ചിന്ത ബലപ്പെടുത്തുമെന്നും ഇത് ആളുകളുടെ മൂല്യം അവർ ഉൽപ്പാദിപ്പിക്കുന്നവയിലാണെന്ന തെറ്റായ ധാരണ വളർത്തുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
വൈകല്യങ്ങൾ ശാരീരികം മാത്രമല്ല
വൈകല്യങ്ങൾ ശാരീരികം മാത്രമല്ല എന്നതിനെ മനസ്സിൽ വെച്ചുകൊണ്ട്, ഉയർന്നു വരുന്ന എല്ലാത്തരം വൈകല്യങ്ങളുടെയും മുഖത്തേക്ക് നോക്കാനും ശാരീരികമായവ മാത്രമല്ല, മനഃശാസ്ത്രപരവും, സാംസ്കാരികവും ആത്മീയവുമായ വൈകല്ല്യങ്ങളെ കാണാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.
നമ്മുടെ സഹോദരീ സഹോദരന്മാരുടെ മുറിവുകളാൽ നമ്മെത്തന്നെ വെല്ലുവിളിക്കാനും "സാഹോദര്യത്തിന്റെ പാതകൾ കണ്ടെത്താനും" നമ്മെ അനുവദിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. എല്ലാ തൊഴിലാളികളുടെയും മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിൽ അവിടെ സന്നിഹിതരായ എല്ലാവരെയും ഭരമേൽപ്പിച്ച പാപ്പാ "നിസ്സംഗത നിരാശാജനകവും സാധാരണവുമായ ഒരു സമൂഹത്തിന്റെ അടയാളമാണ്," എന്ന് പറഞ്ഞ് കൊണ്ട് തന്റെ പ്രഭാഷണം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: