തിരയുക

ഫ്രാൻസിസ് പാപ്പാ പൊതു കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതു കൂടിക്കാഴ്ചാവേളയിൽ  (Vatican Media)

ദൈവം പ്രവേശിക്കുന്ന വഴി നാം മറക്കരുത്: പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം ഇരുപത്തിയൊമ്പതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ നമ്മുടെ ജീവിതങ്ങളിലേക്ക് ദൈവത്തിന്റെ പ്രവേശനം നടക്കുന്ന സമയത്തെയും വഴികളെയും പറ്റി നാം ഏറെ ബോധവാന്മാരായിരിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"നമ്മുടെ ഹൃദയങ്ങളിൽ വിശ്വാസം ഉണർത്തുകയും നമ്മുടെ ഉള്ളിൽ സുവിശേഷത്തിനായുള്ള തീക്ഷ്ണത ഉണർത്തുകയും ചെയ്യുന്ന കൃപയുമായി കണ്ടുമുട്ടുന്ന നമ്മുടെ ജീവിതത്തിലേക്ക് ദൈവം പ്രവേശിക്കുന്ന നിമിഷവും വഴിയും നാം ഒരിക്കലും മറക്കരുത്."

IT: Non dobbiamo mai dimenticare il tempo e il modo in cui Dio entra nella nostra vita: tenere fisso nel cuore e nella mente quell’incontro con la Grazia che accende nei nostri cuori la fede e innesca in noi lo zelo per il Vangelo.

EN: We must never forget the moment and the way in which God enters into our lives, treasuring in our hearts and minds that encounter with Grace that enkindles faith in our hearts and sparks zeal for the Gospel within us.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2023, 18:28