തിരയുക

ഫ്രാൻസിസ് പാപ്പാ ഒരു മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസിനിക്കൊപ്പം ഫ്രാൻസിസ് പാപ്പാ ഒരു മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസിനിക്കൊപ്പം  (ANSA)

ദാനധർമ്മം സമാധാനവും പ്രത്യാശയും വർദ്ധിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ഫെബ്രുവരി 9 വ്യാഴാഴ്ച ദാനധർമ്മവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മറ്റുള്ളവരെ കാണിക്കാനായി എന്നതിനേക്കാൾ, രഹസ്യത്തിൽ ചെയ്യുന്ന ദാനധർമ്മം നമുക്ക് സമാധാനവും പ്രത്യാശയും നൽകുമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മാർച്ച് 9 വ്യാഴാഴ്ച ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തിലാണ് രഹസ്യമായി നൽകുന്ന ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

"സ്പോട്ട്ലൈറ്റുകൾക്ക് മുന്നിലല്ലാതെ നടത്തുന്ന ദാനധർമ്മം ഹൃദയത്തിന് സമാധാനവും പ്രത്യാശയും നൽകുന്നു. അത് മറ്റുള്ളവർക്ക് നൽകുന്നതിലെ ഭംഗി നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ഈ നൽകൽ സ്വീകരിക്കലായി മാറുന്നു. അങ്ങനെ സ്വീകരിക്കുന്നതിനേക്കാൾ നല്കുന്നതിലാണ് നമ്മുടെ ഹൃദയം സന്തോഷം കണ്ടെത്തുന്നതെന്ന വലിയൊരു രഹസ്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു (അപ്പ. പ്രവർത്തങ്ങൾ 20, 35) " എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. നോമ്പുകാലം (#Lent) എന്ന ഹാഷ്ടാഗോടെയാണ് പാപ്പാ ട്വിറ്റർ സന്ദേശം നൽകിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Almsgiving, practised far from the spotlight, gives peace and hope to the heart. It reveals to us the beauty of giving, which then becomes receiving, and thus enables us to discover a precious secret: our hearts find more joy in giving than in receiving (Acts 20:35). #Lent

IT: L’elemosina, fatta lontano dai riflettori, dà pace e speranza al cuore. Ci svela la bellezza del dare che diventa un ricevere e così permette di scoprire un segreto prezioso: donare fa gioire il cuore più che ricevere (At 20,35). #Quaresima

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മാർച്ച് 2023, 16:04