തിരയുക

നന്മ പ്രവർത്തിക്കുവാനും പറയുവാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ നന്മ പ്രവർത്തിക്കുവാനും പറയുവാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ  (Vatican Media)

നോമ്പുകാലം മറ്റുള്ളവരെ വളർത്തുവാനുള്ള സമയം: ഫ്രാൻസിസ് പാപ്പാ

നോമ്പുകാലജീവിതവുമായി ബന്ധപ്പെട്ട് മാർച്ച് 23-ന് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നതിന് പകരം അവർക്ക് പ്രോത്സാഹനവും ആശ്വാസവും നൽകുന്ന വാക്കുകൾ ഉപയോഗിക്കാൻ ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു. മാർച്ച് 23 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് നോമ്പുകാലചിന്തകളും പ്രവൃത്തികളും മറ്റുള്ളവരെ വളർത്തുന്നതാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു:

"നോമ്പുകാലത്ത്, അപമാനിക്കുകയും, സങ്കടപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും, നിന്ദിക്കുകയും ചെയ്യുന്ന വാക്കുകൾക്ക് പകരം ആശ്വാസത്തിന്റെയും, സ്ഥൈര്യത്തിന്റെയും, സാന്ത്വനത്തിന്റെയും, പ്രോത്സാഹനത്തിന്റെയും വാക്കുകൾ പറയുവാൻ നമുക്ക് കൂടുതൽ ശ്രദ്ധിക്കാം". #നോമ്പുകാലം എന്ന ഹാഷ്ടാഗിയോടെയായിരുന്നു പാപ്പായുടെ സന്ദേശം.

EN: In #Lent, may we be increasingly concerned with speaking words of comfort, strength, consolation and encouragement, and not words that demean, sadden, anger or show scorn.

IT: Nella #Quaresima, stiamo più attenti a dire parole di incoraggiamento, che confortano, che danno forza, che consolano, che stimolano, invece di parole che umiliano, che rattristano, che irritano, che disprezzano.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2023, 15:32