തിരയുക

'കിഴക്കുനിന്നും വരുന്ന മിന്നൽ പോലെ' എന്ന  പുസ്തകത്തിന്റെ പുറംചട്ട 'കിഴക്കുനിന്നും വരുന്ന മിന്നൽ പോലെ' എന്ന പുസ്തകത്തിന്റെ പുറംചട്ട 

കിഴക്കുനിന്നും വരുന്ന മിന്നൽ പോലെ: പാപ്പായുടെ ആമുഖം

വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ ഭരണ സിരാകേന്ദ്രത്തിന്റെ തലവൻ കർദിനാൾ ലാത്സാറോ യു ഹോംഗ് സി സിഖുമായുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കി, ഫ്രഞ്ചെസ്കൊ കോൺസെന്തീനോ എന്ന വൈദികൻ തയ്യാറാക്കിയ 'കിഴക്കുനിന്നും വരുന്ന മിന്നൽ പോലെ' എന്ന പുസ്തകത്തിന് ഫ്രാൻസിസ് പാപ്പായുടെ ആമുഖം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വത്തിക്കാനിലെ വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ ഭരണ സിരാകേന്ദ്രത്തിന്റെ തലവൻ കർദിനാൾ ലാത്സാറോ  യു ഹോംഗ് സിഖുമായി നടത്തിയ വിവിധ സംവാദങ്ങളും, അദ്ദേഹത്തിന്റെ വിവരണങ്ങളും ഉൾച്ചേർത്ത് ഫാ. ഫ്രഞ്ചെസ്കൊ കോൺസെന്തീനോ തയ്യാറാക്കിയ 'കിഴക്കുനിന്നും വരുന്ന മിന്നൽ പോലെ' എന്ന പുസ്തകത്തിന് ഫ്രാൻസിസ് പാപ്പാ എഴുതിയ ആമുഖത്തിൽ കിഴക്കുനിന്നും വരുന്ന പ്രത്യാശയുടെ കിരണങ്ങൾക്കായി നാം കാത്തിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. മനുഷ്യരാശിയെ ബാധിക്കുന്ന ഇരുണ്ട രാവുകളിലേക്ക് പിതാവ് അയക്കുന്ന പ്രകാശമാണ് ക്രിസ്തു എന്ന് പറഞ്ഞു തുടങ്ങുന്ന ആമുഖത്തിൽ, ഹൃദയം നുറുങ്ങിയവർക്കും, മുറിവുകൾ പേറുന്നവർക്കും സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം ഒരുക്കുന്ന സമാധാനത്തിന്റെയും, ശാന്തിയുടെയും ഉറപ്പും പാപ്പാ അടിവരയിടുന്നു.

തുടർന്ന് ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലും ഇപ്രകാരം ദൈവീകമായ പരിപാലന കരഗതമാകുന്നുവെന്നും പാപ്പാ എഴുതുന്നു.അനേകരുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കും കാരണമായ ക്രിസ്തുവിന്റെ ജനനം ഇന്ന് ഭയത്താൽ തളർന്നു പോകുന്ന ജനതയ്ക്ക് ആശ്വാസവും, പ്രതീക്ഷയും പ്രദാനം ചെയ്യുന്നു. മാനുഷികമായ കണക്കുകൂട്ടലുകളും, ഭൗതീകമായ ചിന്തകളും മാറ്റിവച്ചുകൊണ്ട്, ഹൃദയത്തിൽ നിന്നും ഉയരുന്ന യഥാർത്ഥ സമാധാനത്തിന്റെ വാഹകരാകണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

അവസാനം ഗ്രന്ഥകർത്താവിനെ അഭിനന്ദിച്ച പാപ്പാ,  കർദിനാൾ ലാത്സാറോ  യു ഹോംഗ് സി സിഖിന്റെ ചിന്തകൾ കിഴക്കിലെ ക്രിസ്തുവിന്റെ സഭയെ കൂടുതൽ ഉണർവുള്ളതാക്കുവാനും, അതുവഴി സുവിശേഷത്തിന്റെ കതിരുകൾ ഇനിയും കൂടുതൽ ആളുകളിലേക്ക് എത്തുവാനും ഇടയാകട്ടെയെന്നും ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മാർച്ച് 2023, 13:54