തിരയുക

ഫ്രാൻസിസ് പാപ്പാ ദക്ഷിണ സുഡാനിൽ ചെന്നപ്പോൾ പകർത്തപ്പെട്ട ചിത്രം. ഫ്രാൻസിസ് പാപ്പാ ദക്ഷിണ സുഡാനിൽ ചെന്നപ്പോൾ പകർത്തപ്പെട്ട ചിത്രം.  (foto di P. Tony Neves)

പാപ്പാ: വർദ്ധിച്ചു വരുന്ന ദാരിദ്ര്യം നടപടി ആവശ്യപ്പെടുന്നു

സാമൂഹിക അവകാശങ്ങൾക്കും ഫ്രാൻസിസ്കൻ സിദ്ധാന്തത്തിനുമായുള്ള ന്യായാധിപന്മാരുടെ പാൻ അമേരിക്കൻ കമ്മിറ്റിക്ക് നൽകിയ വീഡിയോ സന്ദേശത്തിൽ വർദ്ധിച്ചു വരുന്ന ദാരിദ്ര്യത്തിനെതിരെ പ്രവർത്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്‌തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കമ്മറ്റിയുടെ ഒരു പുതിയ വിഭാഗം പറാഗ്വേയിൽ സ്ഥാപിച്ചതിന്റെ ആഘോഷവേളയിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഈ ആവശ്യം മുന്നോട്ടുവച്ചത്. മനുഷ്യകുലം അഭിമുഖീകരിക്കുന്ന നിർണ്ണായകവും സങ്കീർണ്ണവുമായ ഈ കാലഘട്ടത്തിൽ സാമൂഹിക അവകാശങ്ങളും ഫ്രാൻസിസ്കൻ സിദ്ധാന്തവുമാണ് ഈ നവ സംഘടനയുടെ അടിസ്ഥാനം എന്നതിൽ താൻ സന്തോഷിക്കുന്നു എന്നും പാപ്പാ പറഞ്ഞു.

അർജന്റീന, ചിലി, ബ്രസീൽ, കൊളംബിയ, പെറു, മെക്സിക്കോ, അമേരിക്കൽ ഐക്യനാടുകൾ എന്നിവ അവരുടെ ദേശീയ വിഭാഗങ്ങളുമായി മുന്നോട്ടുവന്ന്  സാമൂഹിക സംവിധാനങ്ങളാൽ തഴയപ്പെട്ടവരുടെ അവകാശങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട സംഭാവനകളും പ്രവർത്തനങ്ങളും നടത്തുന്നത് ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു.

പാൻ അമേരിക്കൻ കമ്മിറ്റിയുമായുള്ള കൂടികാഴ്ചയുടെ അവസരം അവരുടെ പുതിയ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടാൻ താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പാപ്പാ, ആ പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ദാരിദ്ര്യം ചിന്തയ്ക്കും പ്രവർത്തിക്കും നമ്മെ ക്ഷണിക്കുകയാണെന്നും ശുദ്ധജലം, അനുയോജ്യമായ മണ്ണ്, ശുദ്ധവായു തുടങ്ങി പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളുടേയും സമൃദ്ധി നിറഞ്ഞ രാഷ്ട്രങ്ങളിലെ ദാരിദ്ര്യവും പട്ടിണിയും അംഗീകരിക്കാനാവില്ല എന്നും അടിവരയിട്ടു.

യൂണിവേഴ്സിറ്റികളിൽ സാമൂഹിക അവകാശങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കാൻ എളുപ്പമാണ് എന്നാൽ  ആളുകളുടെ ജീവിതത്തിൽ അത് സാക്ഷാൽക്കരിക്കുന്ന സമയം അവരുടെ സ്വന്തം നിലനിൽപ്പിന്റെ യോഗ്യതയാണ് എന്ന് പാപ്പാ വിശദീകരിച്ചു.

സമ്പന്ന രാഷ്ട്രങ്ങൾ സാമൂഹിക അവകാശങ്ങൾ വിഭവങ്ങളുടെ ദൗർലഭ്യത്തിന്റെ പേരുപറഞ്ഞ് പാലിക്കാത്തത് ഗുരുതരമായ തെറ്റാണ് എന്ന് സ്പാനിഷ് ഭാഷയിൽ നൽകിയ സന്ദേശത്തിൽ പാപ്പാ ഓർമ്മിപ്പിച്ചു. അത് ഭരിക്കുന്നവരുടെ ഭാഗത്തും വിധിക്കുന്നവരുടെ ഭാഗത്തും ഉള്ള ഗുരുതര വീഴ്ചയാണ് എന്നു പറഞ്ഞ പാപ്പാ സമ്പത്ത് വിതരണം ചെയ്യേണ്ട സമ്മാനമാണ് എന്ന് അനുസ്മരിച്ചു.

ദാരിദ്ര്യത്തിനെതിരെ പോരാടണം

സ്വാഭാവികമായി സമ്പന്നമായ ഒരു രാജ്യത്ത് ദാരിദ്ര്യം വാണാൽ ഘടനാപരമായ അനീതിയാണ് യാഥാർത്ഥ്യമാവുക, അവിടെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ വികസന സാധ്യത നഷ്ടമാകുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഇത്തരത്തിൽ കുറച്ച് ശക്തരായവർ ഉയർന്നു വന്നേക്കാം എന്നാൽ സത്യത്തിൽ അസമത്വമുള്ള സമൂഹങ്ങൾ പരാജയത്തിലേക്കും സ്തംഭനത്തിലേക്കുമാണ് കൂപ്പുകുത്തുന്നത് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ജഡ്ജിമാരെന്ന നിലയിൽ ഈ അനീതിയുടെ ചിത്രം തിരിച്ചിടാൻ അവർക്കു കഴിയുമെന്നും ഒന്നും ചെയ്യാതിരുന്നാൽ പുതിയ സ്വേച്ഛാധിപത്യ വ്യവഹാരങ്ങൾക്ക് ഇടവരുത്തുകയും മനുഷ്യത്വരഹിതവും സ്വാർത്ഥവുമായ രാഷ്ട്രീയ "പരിഹാരങ്ങൾ "പ്രോൽസാഹിപ്പിക്കുമെന്നും പാപ്പാ മുന്നറിയിപ്പ് നൽകി. അവരുടെ പ്രവർത്തനങ്ങൾക്ക് പ്രോൽസാഹനം നൽകിക്കൊണ്ട് സമത്വത്തിനും വികസനത്തിന്യം വേണ്ടി പ്രവർത്തിക്കാനും ദാരിദ്ര്യത്തിനെതിരെ പോരാടാനും ആഹ്വാനം ചെയ്തു കൊണ്ടുമാണ് പാപ്പാ അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 മാർച്ച് 2023, 12:07