തിരയുക

കാത്തലിക് ആക്ഷൻ കുട്ടികളുമായി പാപ്പാ (ഫയൽ ചിത്രം). കാത്തലിക് ആക്ഷൻ കുട്ടികളുമായി പാപ്പാ (ഫയൽ ചിത്രം). 

പാപ്പാ: യാഥാർത്ഥ്യത്തെ മാറ്റുക

മാർച്ച് 25 ശനിയാഴ്ച വത്തിക്കാനിൽ കാത്തലിക് ആക്ഷൻ എന്ന സംഘടനയുടെ ദേശീയ സഹായി മോൺ. ജൂലിയോഡോറി പാപ്പയെ സന്ദർശിച്ച അവസരത്തിൽ റെക്കോർഡുചെയ്‌ത ഒരു ഹ്രസ്വ വീഡിയോ സന്ദേശത്തിൽ അസോസിയേഷനിലെ വിദ്യാർത്ഥികളെ ഫ്രാൻസിസ് പാപ്പാ അഭിസംബോധന ചെയ്തു. മുത്തശ്ശി- മുത്തശ്ശന്മാരുമായുള്ള സംവാദം വളർത്തിയെടുക്കാൻ മറക്കരുതെന്ന് പാപ്പാ അവരോടു ആഹ്വാനം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയുന്ന വിദ്യാർത്ഥികൾ" എന്ന പ്രമേയത്തെ ആസ്പദമാക്കി കാത്തലിക്ക് ആക്ഷൻ നടത്തുന്ന ഒരു സംരംഭത്തിൽ പങ്കെടുക്കുന്നവരെയാണ്  പാപ്പാ അഭിസംബോധന ചെയ്തത്.

യാഥാർത്ഥ്യത്തെ മാറ്റുന്നവർ

"ഇത് സത്യമാണോ?  യാഥാർത്ഥ്യത്തെ മാറ്റാൻ നിങ്ങൾക്ക് കഴിയുമോ? പാപ്പാ അവരോടു ചോദിച്ചു. " ശ്രദ്ധിക്കുക, നിങ്ങൾ ഉയർന്ന ഭ്രമണപഥത്തിലായിരിക്കുമ്പോൾ നിങ്ങളെ  താഴേക്ക് കൊണ്ട്  പോകാൻ പ്രേരിപ്പിക്കുന്ന നല്ല ഒരു യാഥാർത്ഥ്യമുണ്ട്.  എന്നാൽ ഒരു മോശം യാഥാർത്ഥ്യവുമുണ്ട്,  ഇത് മാറ്റണം," പാപ്പാ ആവശ്യപ്പെട്ടു. ഇത്തരം ഇരട്ട 'യാഥാർത്ഥ്യത്തെ' ക്കുറിച്ച് സൂചന നൽകിയ പാപ്പാ  "നല്ല യാഥാർത്ഥ്യം അവരെ എളിമയുള്ള മനോഭാവത്തോടെ നിലത്തു കാലൂന്നി നിൽക്കാൻ സഹായിക്കുകയും മറ്റേത്, അവരെ നിഷേധാത്മകതയുടെ ചുഴിയിലേക്ക് വലിച്ചെടുക്കുകയും  എല്ലായിപ്പോഴും ഇതൊക്കെ  ഇങ്ങനെ തന്നെയായിരുന്നു  എന്ന ഒരു സാധാരണ ചിന്ത പരത്തുന്നതുമാണെന്ന് പാപ്പാ പങ്കുവച്ചു. തടവുകാരാക്കുന്ന" ഇത്തരം ചിന്താഗതി മാറ്റണമെന്ന് പാപ്പാ അവരോടു ആവശ്യപ്പെട്ടു.

യുവജനങ്ങളും- മുതിർന്നവരും  തമ്മിൽ സംവാദം വളർത്തിയെടുക്കുക

മുതിർന്നവരും യുവജനങ്ങളും തമ്മിൽ സംവാദം വളർത്തണമെന്ന് പറഞ്ഞ പാപ്പാ അത് ചെയ്യാൻ വിദ്യാർത്ഥികൾക്ക് അറിയാമെന്ന് ആവർത്തിച്ചു പറഞ്ഞു. ചിലപ്പോൾ സ്വപ്നങ്ങൾ മറ്റുപലതുമായിരിക്കാമെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിചേർത്തു. എന്നാൽ യുവജനങ്ങൾക്ക് അതിന് കഴിയുമെന്നും അതിനുള്ള ശക്തി അവർക്കുണ്ടെന്നും പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. അവർക്ക് മിഥ്യാധാരണകളുണ്ടാവാം എന്നാൽഎപ്പോഴും പ്രായമായവരുമായി സംഭാഷണത്തിൽ ഏർപ്പെടാനും മറ്റുള്ളവരെ അവരെ സഹായിക്കാൻ അനുവദിക്കാനും അവരെ പാപ്പാ ക്ഷണിച്ചു."യുവാക്കളും മുത്തശ്ശീ -  മുത്തച്ഛന്മാരുമായി സംവാദം വളരെ പ്രധാനമാണ്. എന്നാൽ യാഥാർത്ഥ്യത്തെ മാറ്റുക." പാപ്പാ ആവർത്തിച്ചു. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞ പാപ്പാ യാഥാർത്ഥ്യത്തെ മാറ്റാൻ അവർക്ക് കഴിയട്ടെ എന്നും ധീരതയോടെ മുന്നോട്ട് പോകാനും അവരോടു ആവശ്യപ്പെട്ടു.  അവർക്കുവേണ്ടി താൻ പ്രാർത്ഥിക്കുന്നത് പോലെ അവരും പാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ജെനറേഷൻ 2030

മാർച്ച്‌ 24 മുതൽ 26 വരെ അബ്രൂത്സോയിലെ മോന്തെ സിൽവാനോയിൽ നടന്ന Student Training School ന്റെ സംരംഭമാണ് ജനറേഷൻ 2030."ആരോഗ്യകരവും, നീതിയുക്തവും, തുല്യത നിറഞ്ഞതുമായ ലോകം"  എന്ന ലക്ഷ്യവുമായി 2030-ൽ എത്താനുള്ള ചുമതല ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന രണ്ടായിരം വിദ്യാർത്ഥികൾ" എന്നാണ് അസോസിയേഷന്റെ വെബ്സൈറ്റിൽ പറയുന്നത്. വാക്കുകളലല്ല, സുസ്ഥിരതയുടെ ദിശയിൽ വിദ്യാലയങ്ങളുടെ പരിവർത്തനത്തിനുള്ള സജീവമായ പാതകളാണ് ആവശ്യം. എന്നാൽ സുസ്ഥിരത എന്ന വാക്ക് വിദ്യാഭ്യാസ സംവിധാനത്തിൽ ഇപ്പോഴും വളരെ കുറവാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന സൈറ്റിൽ സുസ്ഥിരത എന്ന് എഴുതപ്പെടുകയും നിലവിലുള്ള തിരഞ്ഞെടുപ്പുകളിൽ ഭാവി തയ്യാറാക്കാനുള്ള കഴിവ് എന്ന് വായിക്കപ്പെടുകയും ചെയ്യുന്നു എന്നും സൂചിപ്പിക്കുന്നു. ഇതാണ് മിഷനറി വെല്ലുവിളിയായി MSAC കാത്തലിക് ആക്ഷൻ എടുക്കുന്നത് എന്ന്  വെബ്ബ് സൈറ്റ് വ്യക്തമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2023, 14:08