തിരയുക

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനെ അധികരിച്ചുള്ള സമ്മേളനത്തിൽ,റോമിലെ സാക്രോഫാനോയിൽ,06/03/23 വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനെ അധികരിച്ചുള്ള സമ്മേളനത്തിൽ,റോമിലെ സാക്രോഫാനോയിൽ,06/03/23 

സുരക്ഷിതമായ കുടിയേറ്റനയങ്ങൾ അനിവാര്യം: ഫ്രാൻസിസ് പാപ്പാ

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിനെ അധികരിച്ച് ഒരു സമ്മേളനം റോമിൽ, മാർച്ച് 6-10 വരെ.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രത്തെർണ ദോമുസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് മാസം ആറു മുതൽ പത്തു വരെ  റോമിലെ സാക്രോഫാനോയിൽ വച്ചു നടത്തപ്പെടുന്ന കുടിയേറ്റക്കാരുടെ സ്വീകരണമര്യാദകളെ സംബന്ധിക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനത്തിൽ  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയ  ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിക്കപ്പെട്ടു.

ഇറ്റലിയിലെ കുത്രോയിൽ  അടുത്തയിടെയുണ്ടായ കപ്പൽ അപകടത്തിൽ  കുടിയേറ്റക്കാരായ  എഴുപത്തിയൊന്നു ആളുകളുടെ ജീവൻ നഷ്ടമായി.ഈ ദുരന്തത്തിന്റെ ഭീകരതയെ ഫ്രാൻസിസ് പാപ്പാ മാർച്ചു മാസം അഞ്ചാം തീയതി വത്തിക്കാൻ ചത്വരത്തിൽ വച്ചു നടത്തിയ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ എടുത്തുപറയുകയുണ്ടായി. തുടർന്ന് ഫ്രത്തെർണ ദോമുസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് മാസം ആറു മുതൽ പത്തു വരെ  റോമിലെ സാക്രോഫാനോയിൽ വച്ചു നടത്തപ്പെടുന്ന കുടിയേറ്റക്കാരുടെ സ്വീകരണമര്യാദകളെ സംബന്ധിക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനത്തിൽ  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയ  ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിലും കുടിയേറ്റക്കാരുടെ ജീവന്റെ വില ഓർമ്മിപ്പിക്കുകയും, മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുവാൻ സ്വീകരണ നയങ്ങൾ പുനർവിചിന്തനം ചെയ്യുകയും, ഇതിനായി വിവിധ രാഷ്ട്രീയ, മത, സാമുദായിക സംഘടനകൾ ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

എല്ലാവരെയും ഉൾക്കൊള്ളുവാനുള്ള ഹൃദയവിശാലത നമ്മുടെ പ്രതിബദ്ധതയായിരിക്കണമെന്ന് പാപ്പാ എടുത്തു പറയുന്നു.പ്രത്യാശയുടെ സ്വപനങ്ങളുമായി യാത്ര തിരിക്കുന്നവർക്ക് മരണത്തിന്റെ അനുഭവമല്ല, മറിച്ച് സ്വീകാര്യതയുടെ മധുരമാണ് നൽകേണ്ടത് അതിനായി നിയമങ്ങളുടെ മേലുള്ള ഒരു പുനർവിചിന്തനം ആവശ്യമാണ് അതിനുള്ള മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിൽ സഭയ്ക്ക് സന്തോഷം മാത്രമേയുള്ളുവെന്നും സന്ദേശത്തിൽ പറയുന്നു.

എന്നാൽ കുടിയേറ്റത്തിന്റെ മറവിൽ നടക്കുന്ന മനുഷ്യക്കടത്തിനെ പാപ്പാ നിശിതമായ ഭാഷയിൽ വിമർശിക്കുന്നു. ലാഭം മാത്രം ലക്ഷ്യം  വയ്ക്കുന്ന ഇക്കൂട്ടർ  മരണത്തിന്റെ വക്താക്കളായി മാറുന്നത് മാനുഷിക അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. ആരോഗ്യപരമായ കുടിയേറ്റ നിയമങ്ങൾ അതിനാൽ അത്യന്താപേക്ഷിതമാണെന്നും പാപ്പായുടെ സന്ദേശത്തിൽ ഊന്നൽ നൽകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2023, 18:26