ഫ്രാൻസിസ് പാപ്പായുടെ പത്താം വാർഷികം: ഒരു യഹൂദ വീക്ഷണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബൊയനോസ് അയേഴ്സിലെ കർദ്ദിനാൾ ആർച്ചുബിഷപ്പായിരുന്ന അവസരത്തിൽ നഗരത്തിലെ യഹൂദ സമൂഹവുമായുണ്ടായിരുന്ന പാപ്പായുടെ ബന്ധം അനുസ്മരിച്ചു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. അവിടെ വച്ച് റബ്ബിമാരും, സമൂഹ നേതൃത്വവും, വ്യക്തികളുമായുള്ള സംവാദവും സ്നേഹബന്ധവും പാപ്പാ ആഴപ്പെടുത്തി. അത്തരത്തിൽ പാപ്പായുമായി അനുഗ്രഹീതമായ ഒരു സ്നേഹ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞവരിൽ ഒരാളാണ് താൻ എന്ന് അദ്ദേഹം ഓർമ്മിച്ചു.
On Heaven and Earth അതിരൂപതയിലെ ടെലവിഷൻ ചാനലിൽ നടത്തിയ തങ്ങളുടെ 31 ചർച്ചകളുടെ സംഗ്രഹമായിരുന്നു. പാപ്പാ പല സിനഗോഗുകളിലും സന്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. 1994 ൽ ബൊയനോസ് അയേഴ്സിലെ സമൂഹകേന്ദ്രത്തിൽ നടന്ന ബോംബാക്രമണത്തിൽ കർദ്ദിനാൾ ബെർഗോളിയോ ഒരു തുടർച്ചയായ പിന്തുണയുടെ ഉറവിടമായിരുന്നു എന്ന് അബ്രാഹാം സ്കോർക്കാ അനുസ്മരിച്ചു.
കർദ്ദിനാൾ ബെർഗോളിയോയുടെ ബന്ധങ്ങളെയും യഹൂദരുമായുള്ള സൗഹൃദം സ്ഥാപിക്കാനുമുള്ള ആത്മാർത്ഥമായുള്ള അർപ്പണബോധത്തെയുമാണ് ഫ്രാൻസിന് പാപ്പായുടെ ജീവചരിത്രത്തിന്റെ ആമുഖമെഴുതാൻ തന്നോടു ആവശ്യപ്പെട്ടത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2013 ൽ പാപ്പാ ആയതിനു ശേഷവും തന്റെ കൂട്ടുകാരായ യഹൂദരുമായുള്ള ബന്ധം ഇ മെയിലിലൂടെയും ഫോണിലൂടെയും തുടരുകയും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം പാപ്പാ അന്വേഷിക്കുകയും ചെയ്യാറുള്ളത് അദ്ദേഹം വിവരിച്ചു.
അപ്പോസ്തലിക പ്രബോധനമായ Evangelii Gaudium ൽ ജനതകളും, മതപരമ്പര്യങ്ങളും തമ്മിലുള്ള സംവാദത്തിന് കൊടുക്കുന്ന പ്രാധാന്യം അടിവരയിട്ട റബ്ബി അതിൽ സഭയും യഹൂദജനവുമുള്ള ബന്ധത്തെ പറ്റി വളരെ പ്രധാനപ്പെട്ട ഉൾക്കാഴ്ചകളാണ് പങ്കുവയ്ക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു.
2014ലെ വിശുദ്ധനാടു സന്ദർശനവും, 2006 ൽ യഹൂദരെ കൊന്നൊടുക്കിയ ഓസ്ഷ്വിറ്റ്സ് - ബിർക്കെന്നവ് സന്ദർശിച്ചതും അവിടത്തെ ക്രൂരതകളുടെ മുന്നിൽ വാക്കുകൾ കിട്ടാതെ സ്തംഭിച്ചു നിന്നതിനും സാക്ഷ്യം വഹിക്കാൻ പാപ്പായ്ക്ക് കഴിഞ്ഞതും, ജെറൂസലേമിൽ രാഷ്ട്രീയ സയണിസത്തിന്റെ പിതാവായ തെയഡോർ ഹെർസെലിന്റെ കുഴിമാടത്തിൽ പൂക്കൾ സമർപ്പിച്ചതും യഹൂദരോടുള്ള സൗഹൃദത്തിന്റെ അടയാളമായി റബ്ബി അബ്രഹാം ചൂണ്ടിക്കാണിച്ചു.
മനുഷ്യാവകാശത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ശ്രദ്ധയെ എടുത്തു കാണിക്കാൻ ഇസ്രയേലിനേയും പാലസ്തീനയെയും വേർതിരിക്കുന്ന മതിൽ തൊട്ടുനിന്ന് പ്രാർത്ഥിച്ചത് വെറും ഒരു രാഷ്ട്രീയ സംഭവമല്ല എന്നും അത് ഇസ്രായേലിനേയും പലസ്തീനയെയും സമാധാനം കൊണ്ട് അനുഗ്രഹിക്കാനുള്ള പ്രാർത്ഥനയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വേർതിരിവിന്റെയും വെറുപ്പിന്റെയും മതിലുകൾ നീക്കാനും അതിനു പകരം പരസ്പര ധാരണയുടേയും സംവാദത്തിന്റെയും ബന്ധങ്ങൾ തീർക്കാനുമുള്ള ഒരു ആഹ്വാനമായിരുന്നു.
ദെയ്ഷേ അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ചു കൊണ്ട് ഭൂതകാലത്തിന്റെ ദുഷിച്ച ചങ്ങലകളിൽ കെട്ടപ്പെട്ട് നമുക്ക് ജീവിക്കാൻ കഴിയില്ലയെന്നും നമ്മുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനങ്ങൾ മാറ്റി എല്ലാവരും ഒരുമിച്ച് അന്തസ്സോടെ വികസിക്കാൻ വേണ്ട പാത കണ്ടെത്തുകയും വേണമെന്ന് നമ്മെ ഓർമ്മിപ്പിച്ചു. വത്തിക്കാനിലെ പൂന്തോട്ടത്തിൽ വച്ച് സമാധാനത്തിനായുള്ള സമ്മേളനം നടത്തി ഇസ്രയേലിന്റെയും പലസ്തീനയുടെയും പ്രസിഡണ്ടുമാരെ ഒരുമിച്ചു കൊണ്ടുവരികയും എക്യുമെനിക്കൽ പാത്രിയാർക്ക് ബർത്തലോമിയോയുമൊത്ത് പ്രതീകാത്മകമായ സമാധാനത്തിന്റെ ഒലിവ് നടുകയും ചെയ്തത് ഇതിന്റെ പ്രതിഫലനമായിരുന്നു.
യഹൂദരാണെന്ന കാരണം കൊണ്ടുമാത്രം യഹൂദർക്ക് നേരെ നടക്കുന്ന എല്ലാത്തരം ആക്രമണങ്ങളെയും ഫ്രാൻസിസ് പാപ്പാ അപലച്ചിട്ടുണ്ട്. പിയൂസ് പന്ത്രണ്ടാമന്റെ കാലത്തെ ചരിത്ര രേഖാ ശേഖരണം 2020ൽ തുറന്നതും "നിങ്ങൾ സത്യം അറിയണം" എന്നാവർത്തിക്കുന്ന പാപ്പായുടെ സത്യത്തോടുള്ള പ്രതിബദ്ധതയാണ് എന്നും, ഇത്തരം ഒരു പ്രതിബദ്ധതയില്ലാതെ ഒരു ആഴമായ ബന്ധം കെട്ടിപ്പടുക്കാനാവില്ല എന്നും അബ്രഹാം സ്കോർക്കാ പറഞ്ഞു.
ഫ്രാൻസിസ് പാപ്പാ യഹൂദരോടു കാണിക്കുന്ന സ്നേഹം ആത്മാർത്ഥമായ വാൽസല്യമാണ് എന്നും ഈ പരസ്പര സ്നേഹം വരും തലമുറകൾക്ക് കത്തോലിക്കരും യഹൂദരും തമ്മിലുള്ള പരസ്പര സമ്പർക്കങ്ങൾക്ക് ഒരു മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: