തിരയുക

തദ്ദേശീയ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ  പാപ്പാ. തദ്ദേശീയ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ പാപ്പാ.  (Vatican Media)

പാപ്പാ: കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ നാം തദ്ദേശീയരെ ശ്രദ്ധിക്കണം

തദ്ദേശീയ ജനതാ ഫോറത്തിന്റെ ആറാമത് ആഗോള യോഗത്തിൽ പങ്കെടുക്കുന്ന തദ്ദേശീയ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ തദ്ദേശിയരുടെ നിർണ്ണായക പങ്ക് പാപ്പാ എടുത്തുകാണിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നിലവിലെ സാമൂഹികവും പാരിസ്ഥിതികവുമായ ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിന് സഹായിക്കുന്നതിൽ അവരുടെ നിർണായക പങ്ക് അംഗീകരിച്ചുകൊണ്ട് തദ്ദേശീയ ജനതയുടെ സംസ്കാരങ്ങളെയും അന്തസ്സിനെയും അവകാശങ്ങളെയും ബഹുമാനിക്കാൻ സർക്കാരുകളോടും അന്താരാഷ്ട്ര സമൂഹത്തോടും ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു.

ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ (ഐ‌എ‌എ‌ഡി) ഭരണ സമിതിയുമായി ചേർന്ന് ഈ ആഴ്ച റോമിൽ നടക്കുന്ന ഇൻഡിജിനസ് പീപ്പിൾസ് ഫോറത്തിന്റെ ആറാമത് ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്ന തദ്ദേശിയരുടെ  പ്രതിനിധികളായ നാൽപ്പതോളം പേരെ അഭിസംബോധന ചെയ്യവെയാണ് പാപ്പായുടെ ഈ അപേക്ഷ.

തദ്ദേശീയ ജനതയുടെ കാലാവസ്ഥാ നേതൃത്വം

ഫെബ്രുവരി 13 വരെ നടക്കുന്ന ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം തദ്ദേശവാസികളുടെ "കാലാവസ്ഥാ നേതൃത്വം: പ്രതിരോധശേഷിയും ജൈവവൈവിധ്യവും വർദ്ധിപ്പിക്കുന്നതിനുള്ള സമൂഹാധിഷ്ഠിത പരിഹാരങ്ങൾ "എന്നതാണ്.

പരിസ്ഥിതി സംരക്ഷിക്കുന്നതിൽ തദ്ദേശീയർ വഹിക്കുന്ന നിർണ്ണായക പങ്ക് തിരിച്ചറിയാനും "കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിക്ക് ദിനംപ്രതി ഉയർത്തുന്ന വലിയ വെല്ലുവിളികൾക്ക് ആഗോള പരിഹാരം കണ്ടെത്താനുള്ള അവരുടെ വിജ്ഞാനം  ഉയർത്തിക്കാട്ടാനും" ഈ വിഷയം അവസരമൊരുക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു.

"പ്രകൃതിവിഭവങ്ങൾ ആർത്തിയോടെ വിഴുങ്ങുന്നത് തുടരാൻ കഴിയില്ലെന്ന് ശരിയായി മനസ്സിലാക്കാൻ തദ്ദേശീയർ പറയുന്നത് നമ്മൾ കൂടുതൽ കേൾക്കുകയുംഅവരുടെ ജീവിതരീതിയിൽ നിന്ന് പഠിക്കുകയും വേണം. കാരണം 'ഭൂമി നമ്മെ ഭരമേൽപ്പിച്ചത് അത് നമുക്ക് മാതാവായിരിക്കാനും ഓരോരുത്തർക്കും ജീവിക്കാൻ ആവശ്യമായത് നൽകാൻ പ്രാപ്തമാക്കിയുമാണ് " അതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ തദ്ദേശവാസികളുടെ സംഭാവന അത്യന്താപേക്ഷിതമാണ്." പാപ്പാ വ്യക്തമാക്കി.

കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ പാശ്ചാത്യ മാതൃകകളിൽ നിന്ന് പരിവർത്തനം

പാശ്ചാത്യ സമൂഹങ്ങളെ ഭരിക്കുന്ന ഏകീകൃത അധികാര ഘടനകളെ പുനഃപരിവർത്തനം ചെയ്യാനും അതേ സമയം "കൊളോണിയലിസം, ഒഴിവാക്കൽ, വിവേചനം എന്നിവയാൽ അടയാളപ്പെടുത്തിയ ചരിത്രബന്ധങ്ങളെ പരിവർത്തനം ചെയ്യാനും" "സംയുക്തമായ പ്രവർത്തനങ്ങളും" സംവാദവും അടിയന്തിരമായി ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. കാരണം നാം അനുഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളിയും അതിന്റെ മാനുഷിക വേരുകളും നമ്മിൽ ഓരോരുത്തരിലും സ്വാധീനം ചെലുത്തുന്നു."

തദ്ദേശവാസികളുടെ സാംസ്കാരിക പൈതൃകത്തെ വിലമതിക്കണം

അതിനാൽ, തദ്ദേശീയരായ ജനങ്ങളെ "അവരുടെ സംസ്കാരങ്ങൾ, ഭാഷകൾ, പാരമ്പര്യങ്ങൾ, ആത്മീയതകൾ എന്നിവയോടെ അംഗീകരിക്കാനും അവരുടെ അന്തസ്സും അവകാശങ്ങളും മാനിക്കാനും പാപ്പാ സർക്കാരുകളോടു ആവശ്യപ്പെട്ടു, "ഭൂമിയുടെ സംരക്ഷണത്തിൽ യഥാർത്ഥ സമൂഹങ്ങളെ അവഗണിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും വലിയ അനീതിയാണെന്നും പാപ്പാ പറഞ്ഞു.

"ആദിമ ജനതയുടെ സാംസ്കാരിക പൈതൃകത്തെയും അവരുടെ പൂർവ്വിക സങ്കേതങ്ങളെയും വിലമതിക്കുന്നത് മെച്ചപ്പെട്ട പാരിസ്ഥിതിക മാനേജ്മെന്റിനുള്ള പാതകൾ ആരംഭിക്കാൻ സഹായിക്കും."

സ്വയംഭരണ വികസനത്തിനായി തദ്ദേശീയ സമൂഹങ്ങളെ സഹായിക്കുന്നതിനുള്ള ഐഎഫ്എഡിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പാപ്പാ, തദ്ദേശീയരെ പിന്തുണയ്ക്കുന്നതിനുള്ള പ്രത്യേക ഫണ്ടിലൂടെ, ഈ ശ്രമങ്ങളെ ഊർജ്ജിതമാക്കാനും "ന്യായമായ പരിവർത്തനത്തിന്" ഈ ശ്രമങ്ങളിലൂടെ  ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളെടുക്കാനും അവരോടു പറഞ്ഞു.

സൃഷ്ടിയുമായുള്ള ഐക്യം ഒരു നല്ല ജീവിതത്തിനുള്ള താക്കോൽ

സൃഷ്ടിയുമായുള്ള ഐക്യം ഒരു നല്ല ജീവിതത്തിന്റെ താക്കോലായി പാപ്പാ വിശേഷിപ്പിച്ചു.സൃഷ്ടികളോടും അവരുടെ സമൂഹങ്ങളോടും ഐക്യം പിന്തുടരാനും ഭൂമിയെ നശിപ്പിക്കുന്ന നിലവിലെ ഖനന നയങ്ങൾക്കെതിരായ പോരാട്ടം തുടരാനും പാപ്പാ തദ്ദേശീയരെ പ്രോത്സാഹിപ്പിച്ചു. "ആളുകൾ പരിസ്ഥിതിയുടെ നന്മയെ, പൊതുനന്മയെ മാനിക്കാത്തപ്പോൾ, അവർ മനുഷ്യത്വരഹിതരാകുന്നു, കാരണം അവർക്ക് നമ്മുടെ മാതൃഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നു, അന്ധവിശ്വാസപരമായ അർത്ഥത്തിലല്ല, മറിച്ച് സംസ്കാരം നമുക്ക് ഐക്യം നൽകുന്നു എന്ന അർത്ഥത്തിലാണ്."

തദ്ദേശവാസികൾക്കും ഇത് നന്നായി അറിയാം എന്ന് പറഞ്ഞ പാപ്പാ "ആദിമ സംസ്‌കാരങ്ങളെ ആധുനിക സംസ്‌കാരത്തിലേക്ക് പരിവർത്തനം ചെയ്യരുത്", എന്നും  വികസനത്തിലേക്കുള്ള അവരുടെ സ്വന്തം പാത പിന്തുടരാൻ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2023, 16:08