തിരയുക

ഫ്രാൻസീസ് പാപ്പായുടെ സ്നേഹ സ്പർശം ഫ്രാൻസീസ് പാപ്പായുടെ സ്നേഹ സ്പർശം 

സ്നേഹമുള്ളിടത്ത് ദൈവം വസിക്കുന്നു: ഫ്രാൻസിസ് പാപ്പാ!

പാപ്പായുടെ ട്വിറ്റർ സന്ദേശം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ  സന്ദേശം.

സ്നേഹത്തിന്റെ ആഴമാണ് ദൈവിക സാന്നിധ്യത്തിന്റെ അളവുകോലെന്ന് ഫ്രാൻസിസ് പാപ്പാ.ഫെബ്രുവരി പതിമൂന്നാം തീയതി പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം കുറിച്ചത്. ആത്മാർത്ഥമായ സ്നേഹവും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആത്മീയതയും അന്യമാകുന്ന ഈ ആധുനിക കാലഘട്ടത്തിൽ ഫ്രാൻസിസ് പാപ്പാ തന്റെ ഓരോ സന്ദേശങ്ങളിലും വിശ്വാസികളെയും മറ്റെല്ലാ സഹോദരങ്ങളെയും ഓർമ്മിപ്പിക്കുന്നത് സ്നേഹത്തിൽ ആഴപ്പെടുവാനും, ആ  സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുമാണ്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"സ്‌നേഹം മൂർത്തമായും, സാമീപ്യമായും, ആർദ്രതയായും, അനുകമ്പയായും മാറുന്നിടത്ത് ദൈവമുണ്ട്."

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

EN: Where love becomes tangible, become closeness, becomes tenderness, becomes compassion, God is there.

IT: Dove l’amore si fa concreto, si fa vicinanza, si fa tenerezza, si fa compassione, lì c’è Dio.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഫെബ്രുവരി 2023, 13:43