എത്ര നിസ്സാരമായ സ്നേഹ പ്രവർത്തിയും ദൈവതിരുമുമ്പിൽ മഹത്തരം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്നേഹത്തിൻറെ ഏതൊരു കർമ്മവും ദൈവത്തിന് സ്വീകാര്യമെന്ന് മാർപ്പാപ്പാ
ചൊവ്വാഴ്ച (21/02/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
“സ്നേഹത്തിൻറെ ഒരു പ്രവൃത്തിയും, അത് എത്ര ചെറുതാണെങ്കിലും, ഉദാരമായ ഒരു പരിശ്രമവും ദൈവസന്നിധിയിൽ ഒരിക്കലും പാഴായിപ്പോകില്ല” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: In Dio nessun atto di amore, per quanto piccolo, e nessuna generosa fatica vanno perduti.
EN: In God, no act of love, no matter how small, and no generous effort will ever be lost.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: