“സജീവവും ഊർജ്ജസ്വലവുമായ” ദൈവവചനം സ്വീകരിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പതിവായി ദൈവവചനം ശ്രവിക്കുന്നത്, ദൈവത്തിൻറെ പ്രവർത്തനത്തോട് നമ്മെ തുറവുള്ളവരാക്കുമെന്ന് മാർപ്പാപ്പാ.
ശനിയാഴ്‌ച (25/02/23) “നോമ്പ്” (#Lent) “ദൈവവചനം” (#WordOfGod) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“ “സജീവവും ഊർജ്ജസ്വലവുമായ” (ഹെബ്രായർ 4,12) ദൈവവചനം സ്വീകരിച്ചുകൊണ്ട് ദൈവത്തിൻറെ ദാനത്തോടു പ്രത്യുത്തരിക്കാൻ നോമ്പുകാലത്ത് നാം വിളിക്കപ്പെട്ടിരിക്കുന്നു. തീവ്രമായ ദൈവവചന ശ്രവണം നമ്മുടെ ജീവിതത്തെ ഫലപുഷ്ടിയുള്ളതാക്കുന്ന ദൈവത്തിൻറെ പ്രവർത്തനത്തോടുള്ള അവിളംബിത വിധേയത്വം നമ്മിൽ പാകപ്പെടുത്തുന്നു.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Durante la #Quaresima siamo chiamati a rispondere al dono di Dio accogliendo la sua Parola «viva ed efficace» (Eb 4,12). L’ascolto assiduo della #ParoladiDio fa maturare una pronta docilità al suo agire che rende feconda la nostra vita.
EN: During #Lent we are called to respond to God’s gift by accepting his word, which is “living and active” (Heb 4:12). Regular listening to the #WordOfGod makes us open and docile to his working and bears fruit in our lives.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: