ഞാൻ നിങ്ങളോടൊപ്പമുണ്ട് ഫ്രാൻസിസ് പാപ്പാ!
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
തുർക്കിയയിലും, സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ തന്റെ പ്രാർത്ഥനകൾ അറിയിച്ചും,സഹായം വാഗ്ദാനം ചെയ്തും ഫെബ്രുവരി ഏഴാം തീയതി അയച്ച ട്വിറ്റർ സന്ദേശം.
ഭൂകമ്പത്തിന്റെ ഭീകരത വിതച്ച തുർക്കിയയിലെയും, സിറിയയിലെയും ജനത ഇന്ന് ലോകം മുഴുവന്റെയും നൊമ്പരമായി മാറുന്നു. ഏകദേശം നാലായിരത്തിനു മേൽ ആളുകളുടെ ജീവൻ അപഹരിക്കുകയും, പതിനായിരത്തോളം ആളുകളെ ഗുരുതരാവസ്ഥയിൽ എത്തിക്കുകയും ചെയ്ത ഭൂചലനത്തിൽ ഫ്രാൻസിസ് പാപ്പായും തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ സഹായങ്ങൾക്കും കത്തോലിക്കാ സഭ തയ്യാറാകാൻ നിർദ്ദേശം നൽകുകയും ചെയ്തു. തുർക്കിയയിലെ വത്തിക്കാൻ പ്രതിനിധിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിനു പുറമെ ഫെബ്രുവരി ഏഴാം തീയതി ഒരു ട്വിറ്റർ സന്ദേശം കൂടി അയച്ചു.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
"ഭൂകമ്പദുരിതബാധിതരായ തുർക്കിയയിലെയും, സിറിയയിലെയും ജനതയോട് പൂർണ്ണ ഹൃദയത്തോടെ ഞാൻ ചേർന്ന് നിൽക്കുന്നു. ജീവൻ നഷ്ടമായവർക്കും, പരിക്കേറ്റവർക്കും, കുടുംബാംഗങ്ങൾക്കും, രക്ഷാപ്രവർത്തനം നടത്തുന്നവർക്കും വേണ്ടി ഞാൻ തുടർന്നും പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ എല്ലാവരുടെയും മൂർത്തമായ സഹായം നിങ്ങളുടെ വലിയ ദുരന്തത്തിന് ആശ്വാസം നൽകട്ടെ."
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
IT: Sono vicino con tutto il cuore alle persone colpite dal terremoto in #Turchia e #Siria. Continuo a pregare per quanti hanno perso la vita, per i feriti, i familiari, i soccorritori. L’aiuto concreto di tutti noi li possa sostenere in questa immane tragedia.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: