പാപ്പാ: കായിക വിനോദത്തിന് ആത്മീയ ജീവിതത്തിൽ അച്ചടക്കവും സ്ഥിരോത്സാഹവും നൽകാൻ കഴിയും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫെബ്രുവരി പത്താം തിയതി വെള്ളിയാഴ്ച ഇറ്റാലിയൻ ആധുനീക പെന്റാത് ലോൺ ഫെഡറേഷന്റെ മാനേജർമാരുമായും, അത്‌ലറ്റുകളുമായും കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ കായിക വിനോദത്തിന്റെ ശാശ്വത മൂല്യത്തെ വ്യക്തിഗത പുരോഗതിയിലേക്കുള്ള പാതയായി വിശദീകരിച്ചു. വാൾപയറ്റ്, ഷൂട്ടിംഗ്, നീന്തൽ, ഓട്ടം, കുതിരസവാരി എന്നിവ ഉൾപ്പെടുന്ന ആധുനിക പെന്റാത് ലോൺ പുരാതന ഗ്രീസിൽ അതിന്റെ വേരുകൾ കണ്ടെത്തുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന വൈവിധ്യമാർന്ന ഈ അഞ്ച് കായിക ഇനങ്ങളിൽ കായികാഭ്യാസി മികവ് പുലർത്തണമെന്ന് പാപ്പാ പറഞ്ഞു.
കായികവിനോദത്തിൽ വിദ്യാഭ്യാസ മൂല്യം
പെന്റാത് ലോണിന്റെ ഈ "ബഹുമുഖ" സ്വഭാവത്തെ സൂചിപ്പിച്ച് കൊണ്ട് ഫ്രാൻസിസ് പാപ്പാ കായികരംഗത്തെ വിദ്യാഭ്യാസപരമായ വശത്തെ പ്രശംസിച്ചു. കാരണം പെന്റാത് ലെറ്റ് ഒരു റോബോട്ടല്ല, സങ്കീർണ്ണമായ ശാരീരിക പ്രവർത്തനങ്ങൾ നടത്തേണ്ട ഒരു വ്യക്തിയാണ്. പാപ്പാ പറഞ്ഞു. "മികവ് ഒരു നല്ല കാര്യമാണ്, എന്നാൽ നമ്മുടെ ജീവിത നിലവാരം ഇതിനെ ആശ്രയിച്ചല്ല, മറിച്ച് വ്യത്യസ്ത സാഹചര്യങ്ങളിൽ ഒരു നല്ല നിലവാരം പുലർത്തുന്നതിനെ ആശ്രയിചരിക്കുന്നു." പാപ്പാ പങ്കുവച്ചു. നമ്മുടെ ജീവിതത്തിന് " വൈദഗ്ദ്ധ്യത്തിൽ സ്ഥിരത" ആവശ്യമാണെന്ന് പാപ്പാ കൂട്ടിചേർത്തു.
ആത്മീയവും ശാരീരികവുമായ പുരോഗതി
ബഹുമുഖ വ്യക്തിത്വ ഐക്യത്തിന്റെ ജീവനുള്ള ഉദാഹരണം വാഗ്ദാനം ചെയ്ത ഇറ്റാലിയൻ പെന്റാത്‌ലറ്റുകൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു. "കായിക വിനോദത്തിന് ത്തിന് നമ്മെ സഹായിക്കാൻ കഴിയും, കാരണം നേടാൻ അസാധ്യമെന്ന് തോന്നുന്ന ഉയരങ്ങളിലെത്തുന്നതിന് ക്ഷമ, പരിശീലനം, സർഗ്ഗാത്മകത, സ്ഥിരോത്സാഹം എന്നിവ നമ്മെ മെച്ചപ്പെടാൻ പഠിപ്പിക്കുന്നു." പാപ്പാ ചൂണ്ടികാട്ടി. ജീവിതത്തിന്റെയും നമ്മുടെയും നമ്മുടെ ബന്ധങ്ങളുടെയും അർത്ഥം നാം നന്നായി മനസ്സിലാക്കുമ്പോൾ, പുരോഗതിയിലേക്കുള്ള ഈ പാത ആത്മീയ അച്ചടക്കത്തോടും വളർച്ചയോടും കൈകോർത്തു പോകുന്നുവെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
ഹൃദയം നൽകുക
പ്രതീകാത്മകമായ അർത്ഥത്തിൽ ഉദാരമായ ഹൃദയം ഒരു മനുഷ്യവ്യക്തിയുടെ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.വത്തിക്കാനിലെ ബംബിനോ ജേസു ആശുപത്രിയുടെ പിന്തുണ ഉൾപ്പെടെയുള്ള "ഐക്യദാർഢ്യത്തിന്റെ മൂർച്ചയുള്ള പ്രവർത്തനങ്ങളിലൂടെ" മറ്റുള്ളവരെ സഹായിക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് ഇറ്റാലിയൻ പെന്റാത്തലറ്റുകളോടു പാപ്പാ നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: