തിരയുക

മനുഷ്യക്കച്ചവടവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ പാപ്പാ - ഫയൽ ചിത്രം മനുഷ്യക്കച്ചവടവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ പാപ്പാ - ഫയൽ ചിത്രം  (Vatican Media)

മനുഷ്യക്കടത്തിനെതിരെ ഫ്രാൻസിസ് പാപ്പാ

മനുഷ്യക്കടത്തിനെതിരെയുള്ള ആഗോള പ്രാർത്ഥനാദിനത്തിൽ മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മനുഷ്യക്കടത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്നും, ലൈംഗിക, തൊഴിൽ ചൂഷണങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കാമെന്നും ഫ്രാൻസിസ് പാപ്പാ. മനുഷ്യക്കച്ചവടത്തിന്റെ ചൂഷണങ്ങൾക്കെതിരെ പോരാടുന്നത് വഴി മനുഷ്യാന്തസ്സ്‌ അരക്കിട്ടുറപ്പിക്കാമെന്നും ഫ്രാൻസിസ് പാപ്പാ എഴുതി. ഫെബ്രുവരി 3 ബുധനാഴ്ച, മനുഷ്യക്കടത്തിനെതിരെയുള്ള ആഗോള പ്രാർത്ഥനാദിനത്തിൽ മനുഷ്യകടത്തിനെതിരെ നൽകിയ വീഡിയോ സന്ദേശത്തിൽനിന്ന് എടുത്ത ആഹ്വാനമാണ് ഫ്രാൻസിസ് പാപ്പാ ആന്നേ ദിവസം ട്വിറ്ററിലൂടെ നൽകിയത്.

"ലൈംഗിക, തൊഴിൽ ചൂഷണ അതിക്രമത്താൽ തകർക്കപ്പെട്ടവർക്കും കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ഒപ്പം മനുഷ്യക്കടത്തിനെതിരെ ഒരുമിച്ച് മുന്നേറാം. മനുഷ്യാന്തസ്സിന്റെ മൂല്യം ധൈര്യപൂർവ്വം വീണ്ടും ഉയർത്തിപ്പിടിക്കാം" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. മനുഷ്യക്കച്ചവടത്തിനെതിരെ പ്രാർത്ഥിക്കാം (#PrayAgainstTrafficking) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: May we work together against human trafficking, walking with those who are destroyed by the violence of sexual and labour exploitation, as well as with migrants and displaced persons. May we courageously reaffirm the value of human dignity! #PrayAgainstTrafficking.

IT: Camminiamo insieme contro la tratta: insieme a chi è distrutto dalla violenza dello sfruttamento sessuale e lavorativo; insieme ai migranti e agli sfollati. Riaffermiamo con coraggio il valore della dignità umana! #PrayAgainstTrafficking.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2023, 16:32