തിരയുക

ഫ്രാൻസിസ് പാപ്പാ ബൈബിൾ സമ്മാനിച്ചപ്പോൾ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ബൈബിൾ സമ്മാനിച്ചപ്പോൾ - ഫയൽ ചിത്രം  (ANSA)

ദൈവവചനം നമ്മെ കർത്താവിലേക്ക് നയിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ഫെബ്രുവരി 16 വ്യാഴാഴ്ച ദൈവവചനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

എല്ലാ മനുഷ്യർക്കുമായി നൽകപ്പെട്ട തിരുവചനം നമ്മെ മനസാന്തരത്തിനും ജീവിതപരിവർത്തനത്തിനും ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. വചനം നമ്മുടെ ഉള്ളിൽ നിറയുമ്പോൾ അത് നമ്മുടെ ഹൃദയത്തെയും മനസ്സിനെയും രൂപാന്തരപ്പെടുത്തുന്നുവെന്നും, നമ്മുടെ ജീവിതത്തെ ദൈവോന്മുഖമായി വളർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഫെബ്രുവരി 16 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് തിരുവചനത്തിലൂടെ നമ്മുടെ ജീവിതത്തിൽ കൈവരുന്ന മാറ്റത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

"എല്ലാവരോടുമായി അഭിസംബോധന ചെയ്യപ്പെട്ട ദൈവവചനം നമ്മെ പരിവർത്തനത്തിലേക്ക് ക്ഷണിക്കുന്നു. തിരുവചനം നമ്മിൽ പ്രവേശിക്കുമ്പോൾ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും രൂപാന്തരപ്പെടുത്തുകയും, നമ്മെ മാറ്റുകയും, നമ്മുടെ ജീവിതത്തെ ദൈവോന്മുഖമാക്കാൻ സഹായിക്കുകയും ചെയ്യുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The #WordOfGod, which is addressed to all, calls us to conversion. When we are filled with the Word, it transforms our hearts and minds; it changes us and helps us direct our lives to the Lord.

IT: La #ParoladiDio, che è rivolta a tutti, chiama alla conversione: quando entra in noi, trasforma il cuore e la mente; ci cambia, ci porta a orientare la vita al Signore.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഫെബ്രുവരി 2023, 15:07