സുവിശേഷപ്രഘോഷണം ദൈവികഇടപെടലിലൂടെയാണ് ആരംഭിക്കുന്നത്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുവിശേഷപ്രഘോഷണത്തിന് പ്രേരണ നൽകുന്നത് യേശുവുമായുള്ള കണ്ടുമുട്ടലാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. യേശുവിനെ കണ്ടുമുട്ടുകയും അറിയുകയും ചെയ്യുന്നതും, നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്നും രക്ഷിക്കപ്പെടുന്നുവെന്നും തിരിച്ചറിയുന്നതുമാണ് വചനം അറിയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അത് നമുക്ക് നമ്മുടേത് മാത്രമായി ഉള്ളിൽ കാത്തുസൂക്ഷിക്കാൻ കഴിയാത്തതിനാലാണ് നാം അത് മറ്റുള്ളവരോട് അറിയിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഫെബ്രുവരി 15-ന് നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് വചനപ്രഘോഷണത്തിന് മുൻകൈയ്യെടുക്കുന്നത് നമ്മിലെ ദൈവാനുഭവമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
"സുവിശേഷപ്രഘോഷണം ആരംഭിക്കുന്നത് നമ്മിൽനിന്നല്ല, മറിച്ച് അർഹതയില്ലാതിരുന്നിട്ടും, യേശുവിനെ കണ്ടുമുട്ടുക, അവനെ അറിയുക, നാം സ്നേഹിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്ന തിരിച്ചറിവുണ്ടാവുക, എന്നിങ്ങനെ നമുക്ക് സൗജന്യമായി ലഭിച്ച മനോഹരമായ അനുഭവത്തിൽനിന്നാണ്. നമുക്കായി മാത്രം കാത്തുസൂക്ഷിക്കാൻ കഴിയാത്തത്ര വലിയ ഒരു സമ്മാനമായ അത് പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത നമ്മിൽ ഉണ്ടാകുന്നു" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: The proclamation of the Gospel does not begin from us, but from the beauty of what we have freely received: meeting Jesus, knowing Him, and discovering that we are loved and saved. It is such a great gift that we cannot keep it to ourselves, we feel the need to spread it.
IT: L’annuncio del Vangelo non parte da noi, ma dalla bellezza di quanto abbiamo ricevuto gratis, senza merito: incontrare Gesù, conoscerlo, scoprire di essere amati e salvati. È un dono così grande che non possiamo tenerlo per noi e sentiamo il bisogno di diffonderlo.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: