തിരയുക

വിഭൂതി ബുധനാഴ്ചയുടെ ചടങ്ങുകളിൽ പാപ്പാ വിഭൂതി ബുധനാഴ്ചയുടെ ചടങ്ങുകളിൽ പാപ്പാ  (ANSA)

നോമ്പുകാലം ജീവിതത്തിന്റെ ആവശ്യഘടകങ്ങളിലേക്ക് മടങ്ങാനുള്ള സമയം: ഫ്രാൻസിസ് പാപ്പാ

വലിയ നോമ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 23-ന് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അനാവശ്യമായവയെ ഒഴിവാക്കി ജീവിതത്തിന്റെ സത്തായ കാര്യങ്ങളിലേക്ക് മടങ്ങാനും, പരിശുദ്ധാത്മാവിന്റെ അഗ്നിയെ വീണ്ടും ജ്വലിപ്പിക്കാനുമുള്ള സമയമാണ് നോമ്പുകാലമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഫെബ്രുവരി 23 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ജീവിതത്തിലെ പ്രധാന ഘടകങ്ങളിലേക്ക് തിരികെ വരുവാൻ പാപ്പാ ഉദ്ബോധിപ്പിച്ചത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു: നോമ്പുകാലം, ജീവിതത്തിലെ അവശ്യകാര്യങ്ങളിലേക്ക് മടങ്ങാനും, നമ്മെ ഭാരപ്പെടുത്തുന്നവയെ ഒഴിവാക്കാനും, ദൈവവുമായി അനുരഞ്ജനപ്പെടാനും, നമ്മുടെ ദുർബലമായ മാനുഷികതയുടെ ചാരത്തിനിടയിൽ മറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവിന്റെ അഗ്നിയെ പുനരുജ്ജീവിപ്പിക്കാനും അനുകൂലമായ സമയമാണ്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Lent is the “favourable time” to return to what is essential, to divest ourselves of all that weighs us down, to be reconciled with God, and to rekindle the fire of the Holy Spirit hidden beneath the ashes of our frail humanity.

IT: La Quaresima è il tempo favorevole per ritornare all’essenziale, per spogliarci di ciò che ci appesantisce, per riconciliarci con Dio, per ravvivare il fuoco dello Spirito Santo che abita nascosto tra le ceneri della nostra fragile umanità.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഫെബ്രുവരി 2023, 16:22