ക്രിസ്തുവിനൊപ്പം യാത്ര തുടരാൻ പരിശുദ്ധാത്മാവ് സഹായിക്കട്ടെ: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോകത്തിന്റെ പ്രകാശവും ജനതകളുടെ മഹത്വവുമായ ക്രിസ്തുവിനൊപ്പം യാത്ര തുടരുവാൻ പരിശുദ്ധാതര്മാവ് നമ്മെ സഹായിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. നോമ്പുകാലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിൽനിന്നുള്ള ഒരു ഭാഗമാണ് ഫെബ്രുവരി 22 ബുധനാഴ്ച ട്വിറ്ററിലൂടെ വീണ്ടും നൽകിയത്.
"പ്രിയ സഹോദരീ സഹോദരന്മാരെ, 2023-ലെ നോമ്പുകാലത്ത്, യേശുവിനൊപ്പമുള്ള നമ്മുടെ ആരോഹണത്തിൽ അവന്റെ ദൈവികതേജസ്സ് അനുഭവിക്കാനും, അതുവഴി വിശ്വാസത്തിൽ സ്ഥൈര്യപ്പെട്ട്, അവന്റെ ജനത്തിന്റെ മഹത്വവും, ജനതകളുടെ പ്രകാശവുമായ അവനൊപ്പമുള്ള നമ്മുടെ പ്രയാണം തുടരുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Dear brothers and sisters, may the Holy Spirit sustain us this #Lent2023 in our ascent with Jesus. May we experience His divine splendour and thus, confirmed in faith, persevere in our journey with Him, the glory of His people and light of the nations.
IT: Cari fratelli e sorelle, lo Spirito Santo ci animi in questa #Quaresima2023 nell’ascesa con Gesù, per fare esperienza del suo splendore divino e così, rafforzati nella fede, proseguire insieme il cammino con Lui, gloria del suo popolo e luce delle genti.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: