തിരയുക

ഫ്രാൻസീസ് പാപ്പാ, താൻ പത്രോസിൻറെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട 2013 മാർച്ച് 13- ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സമ്മേളിച്ചിരുന്ന ജനസഞ്ചയത്തെ അഭിവാദ്യം ചെയ്യുന്നു. ഫ്രാൻസീസ് പാപ്പാ, താൻ പത്രോസിൻറെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട 2013 മാർച്ച് 13- ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സമ്മേളിച്ചിരുന്ന ജനസഞ്ചയത്തെ അഭിവാദ്യം ചെയ്യുന്നു. 

പരിശുദ്ധ മാതാവിനോടൊപ്പം ഫ്രാൻസിസ് പാപ്പായുടെ പത്താം വാർഷിക ഒരുക്കങ്ങൾ!

ഫ്രാൻസീസ് പാപ്പാ സഭാനൗകയുടെ അമരക്കാരനായിട്ട് ഒരു ദശവത്സരം പിന്നിടുന്നു മാർച്ച് 13-ന്.

 ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ പത്രോസിനടുത്ത ഇടയശുശ്രൂഷയുടെ പത്താം വാർഷികം മാർച്ച് പതിമൂന്നിന് ആഘോഷിക്കപ്പെടുന്നു.അതിന് ഒരുക്കമായി ഒരു മാസത്തേക്ക്, ദിവസവും  ഒരു നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലുവാൻ ആഹ്വാനം ചെയ്തു കൊണ്ട് ഡിജിറ്റൽ സിനഡ് കമ്മിറ്റി.

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പായുടെ പത്താം ശുശ്രൂഷ വർഷത്തോടനുബന്ധിച്ച് പ്രത്യേകമായ പ്രാർത്ഥനകൾ സമർപ്പിക്കുന്നതിന് പുതിയ കർമ്മപദ്ധതിയുമായി ഡിജിറ്റൽ സിനഡ് കമ്മിറ്റി. https://www.decimus-annus.org/ എന്ന ഓൺലൈൻ ലിങ്ക് ഉപയോഗിച്ചുകൊണ്ട് മാർച്ച് 13 വരെ ദിവസവും ഒരു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലിപ്രാർത്ഥിക്കുക എന്നതാണ് പദ്ധതി. അതോടൊപ്പം ഓൺലൈനായി തന്നെ പാപ്പായ്ക്കു വേണ്ടി തിരികൾ തെളിക്കാനുമുള്ള അവസരവും നൽകുന്നുണ്ട്.

പത്രോസിനടുത്ത ശുശ്രൂഷയിലൂടെ സാർവത്രിക സഭയെ നയിക്കുന്ന പാപ്പാ ഈ ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിയും, എല്ലാ കത്തോലിക്കരുടെയും ആത്മീയപിതാവുമാണ്. അതിനാൽ അദ്ദേഹത്തിനായി പ്രാർത്ഥിക്കേണ്ടതും, നമുക്കായി ചെയ്യുന്ന സേവനങ്ങൾക്കു നന്ദി പറയേണ്ടതും നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. തന്റെ സഭയെ ഈ പാറമേൽ ഉറപ്പിച്ചു നിർത്തുന്ന ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണമെന്ന്, ഈ പദ്ധതിയുടെ പ്രകാശനവേളയിലെ പത്രസമ്മേളനത്തിൽ എടുത്തു പറയുന്നു.

ഈ പദ്ധതിയോട് ഓരോരുത്തരും സഹകരിക്കുന്നതോടൊപ്പം, ഇതിൽ പങ്കെടുക്കുവാൻ മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുവാനുള്ള അവസരവും നൽകപ്പെടുന്നു. ദൈവികകാരുണ്യം ഈ ലോകത്തിൽ പ്രകാശിക്കപ്പെടുന്ന ഈ മഹനീയ മുഹൂർത്തത്തിൽ, ചൊല്ലിയ പ്രാർത്ഥനകൾക്കനുസരണം സാങ്കല്പിക ചിത്രീകരണത്തിൽ മെഴുകുതിരികൾ കത്തിച്ചുകൊണ്ട് പാപ്പായ്ക്കു സമ്മാനിക്കുമെന്നും കമ്മിറ്റി അറിയിക്കുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 February 2023, 13:30