തിരയുക

Ente dello Spettacolo എന്ന ഫൗണ്ടേഷന്റെ  അംഗങ്ങൾ വത്തിക്കാനിൽ പാപ്പയുമായി കൂടിക്കാഴ്ച നടത്തയവസരത്തിൽ. Ente dello Spettacolo എന്ന ഫൗണ്ടേഷന്റെ അംഗങ്ങൾ വത്തിക്കാനിൽ പാപ്പയുമായി കൂടിക്കാഴ്ച നടത്തയവസരത്തിൽ.  (Vatican Media)

പാപ്പാ: യുദ്ധ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനറിയണം

Ente dello Spettacolo എന്ന ഫൗണ്ടേഷന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഫൗണ്ടേഷന്റെ 200 ഓളം അംഗങ്ങൾ വത്തിക്കാനിൽ പാപ്പയുമായി ഫെബ്രുവരി ഇരുപതാം തിയതി കൂടിക്കാഴ്ച നടത്തി. തദവസരത്തിൽ അവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ സൂചിപ്പിച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സൃഷ്ടിയുടെ വിവരണത്തിൽ ദൈവം രചയിതാവും കാഴ്ചക്കാരനുമാണ് എന്ന് സൂചിപ്പിച്ച പാപ്പാ ബൈബിളിന്റെ ആദ്യ പേജിൽ നാം കാണുന്നത് സ്നേഹത്തിന്റെ പങ്കാളിത്തത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു കഥയാണെന്ന് പറഞ്ഞു. അവിടെ സാംസ്കാരിക പ്രവർത്തനത്തിന്റെ അർത്ഥം കണ്ടെത്താൻ കഴിയുന്നതോടൊപ്പം ഒരുവശത്ത് സൃഷ്ടിപരമായ പ്രവർത്തനവും, മറുവശത്ത് ചിന്തയും വിലയിരുത്തലും കാണാൻ കഴിയുമെന്ന് സന്ദേശത്തിൽ വിശദീകരിച്ചു. മനുഷ്യ കരങ്ങളുടെ സൃഷ്ടിയാൽ സ്വയം വലയം ചെയ്തിരിക്കുന്ന ഒരു കൃത്രിമ ലോകത്ത് അൽഭുതങ്ങൾ പുനർജ്ജീവിപ്പിക്കണമെന്ന് പാപ്പാ നിർദ്ദേശിച്ചു.

അത്ഭുതത്തിന്റെ സൗന്ദര്യം

ഇറ്റലിയിൽ കത്തോലിക്കാ സഭ എങ്ങനെയാണ് സാമൂഹിക ആശയവിനിമയമായും പ്രത്യേകിച്ച് സിനിമയുമായി ബന്ധിപ്പിച്ചിട്ടുള്ള നിരവധി അനുഭവങ്ങൾക്ക് കാരണവുമായതെന്ന് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ അനുസ്മരിച്ചു. റേഡിയോ,തിയേറ്റർ,സിനിമ,ടെലിവിഷൻ മേഖലകളിലെ പ്രതിബദ്ധതയെ കേന്ദ്രീകരിച്ചും പാപ്പാ സംസാരിച്ചു.  ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നാഷണൽ ഫിലിം ഇവാലുവേഷൻ കമ്മീഷനും, പിയൂസ് പതിനൊന്നാമൻ പാപ്പാ ആഗ്രഹിച്ചതുമായ കാര്യാലയം പോലെയുള്ള പ്രവർത്തനവും, കമ്മ്യൂണിറ്റി ഹാളുകളും വരെ പ്രസംഗങ്ങളുടെയും ഇടവകളുടെയും പ്രതിബദ്ധതയുടെ ഫലമാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞു. സൃഷ്ടികളുടെ സൗന്ദര്യത്തിന്റെ മുന്നിൽ പ്രത്യേകിച്ച് മനുഷ്യനെ കുറിച്ച് ചിന്തിക്കുമ്പോൾ ദൈവത്തിന് വിസ്മയം തോന്നുന്നുവെന്ന് പറഞ്ഞ പാപ്പാ നമുക്ക് ഇവിടെ നിന്ന് ആരംഭിക്കാം എന്നും പ്രധാനമായും നിർമ്മാതാക്കൾക്ക് വേണ്ടിയും, കലാകാരന്മാർക്ക് വേണ്ടിയും നമുക്ക് ആരംഭിക്കാം എന്ന് പറഞ്ഞു.

യുദ്ധത്തിന്റെ ആഘാതം കാരണം കലാകാരന്മാർ നിശബ്ദരായി എന്ന്  പറഞ്ഞ പാപ്പാ  ഇന്ന് ലോകത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു എന്നും ഭൂമിയിൽ നിന്നും, വെങ്കലത്തിൽ നിന്നും പുറപ്പെടുന്ന മണിനാദത്തിന്റെ ശബ്ദം ഒരത്ഭുതം സൃഷ്ടിക്കുന്നത് പോലെ  ഒരു കലാകാര൯ കേൾക്കുന്നത് അവനോടു മന്ത്രിക്കുന്ന ദൈവ ശബ്ദമാണെന്നും അത്  സുവിശേഷത്തിലെ യേശു വചനം എഫ്ഫാത്ത എന്ന അർത്ഥമുള്ള തുറക്കുക എന്ന ശബ്ദമാണെന്നും പാപ്പാ പറഞ്ഞു. ഒരു കലാകാരന്റെ തൊഴിലിന്റെ ആഴമേറിയ അർത്ഥം സാംസ്കാരിക പ്രവർത്തനത്തിന്റെ ചരിത്രത്തിലും കാണാമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഫെബ്രുവരി 2023, 15:07