പാപ്പാ :ജനങ്ങളുടെ നന്മയ്ക്കായി സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തണം
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ശീതകാലത്തിന്റെ മധ്യേ തെക്കൻ കോക്കസിലെ ലാച്ചിൻ ഇടനാഴിയിൽ മനുഷ്യത്വരഹിത സാഹചര്യങ്ങൾ തരണം ചെയ്യുന്ന എല്ലാവർക്കും സമീപമാണ് ഞാൻ. ജനങ്ങളുടെ നന്മയ്ക്കായി, അന്താരാഷ്ട്ര തലത്തിൽ സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് അത്യാവശ്യമാണ്.”
ജനുവരി മുപ്പതാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
30 ജനുവരി 2023, 16:02