പാപ്പാ: അസ്തിത്വപരമായ കാര്യങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയേകുന്ന ദൈവവചനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പുറത്തു പോയി അപരനുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള അവസരമാണ് ജീവിതം എന്ന് ദൈവവചനം മനസ്സിലാക്കിത്തരുമെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (17/01/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
“ദൈവവചനവുമായി സഹവസിക്കുന്നവർക്ക് അസ്തിത്വപരമായ കാര്യങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ പാഠങ്ങൾ ലഭിക്കുന്നു. ജീവിതം, മറ്റുള്ളവരിൽ നിന്ന് ജാഗ്രതയോടെ അകന്നു നിൽക്കാനും സ്വയം സംരക്ഷിക്കാനുമുള്ള സമയമല്ല, പ്രത്യുത, സമീപസ്ഥനായ ദൈവത്തിൻറെ നാമത്തിൽ പുറത്തുപോയി മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്താനുളള അവസരമാണെന്ന് അവർ കണ്ടെത്തുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ച പ്രസ്തുത സന്ദേശം.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Chi frequenta la Parola di Dio riceve dei salutari ribaltamenti esistenziali: scopre che la vita non è il tempo per guardarsi dagli altri e proteggere sé stessi, ma l’occasione per andare incontro agli altri nel nome del Dio vicino.
EN: Those who are familiar with God’s Word receive healthy lessons about what is essential. They discover that life is not the time to look at others and protect themselves, but is an opportunity to go out and meet others in the name of the God who is near.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: