കർത്താവുമായി ബന്ധം കാത്തുസൂക്ഷിക്കണമെന്ന് മാർപ്പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മൾ നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കേണ്ടതിന് നമ്മുടെ ആദ്ധ്യാത്മിക ആരോഗ്യം പരിപാലിക്കണമെന്ന് മാർപ്പാപ്പാ.
പതിനാലാം തീയതി ശനിയാഴ്‌ച (14/01/23) ഫ്രാൻസീസ് പാപ്പാ, കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:
“നന്നായി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ, ഭൂമി, സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതുപോലെ തന്നെയാണ് നമ്മുടെ കാര്യത്തിലും സംഭവിക്കുക. നമ്മൾ നമ്മുടെ ആത്മീയ ആരോഗ്യം വളർത്തിയെടുക്കുകയും കർത്താവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുമ്പോൾ, നാം ധാരാളം സൽ ഫലങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Come la terra, quando è ben coltivata e curata, dà abbondanti frutti, così anche noi, quando coltiviamo la salute spirituale, quando abbiamo un rapporto ben curato con il Signore, cominciamo a dare molti frutti buoni.
EN: Just as the earth bears abundant fruit when it is well cultivated and cared for, so it is with us. When we cultivate our spiritual health, when we have a well cultivated relationship with the Lord, we begin to bear very good fruit.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: