തിരയുക

ഫ്രാൻസീസ് പാപ്പാ, ഇരുപത്തിമൂന്നാം “യോഹന്നാൻ പാപ്പായുടെ സമൂഹം” അഥവാ, “കൊമുണിത്ത പാപ്പാ ജൊവാന്നി വെന്തിത്രെയേസ്സിമൊ”യിലെ ബാലികാബാലന്മാരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 14/01/23 ഫ്രാൻസീസ് പാപ്പാ, ഇരുപത്തിമൂന്നാം “യോഹന്നാൻ പാപ്പായുടെ സമൂഹം” അഥവാ, “കൊമുണിത്ത പാപ്പാ ജൊവാന്നി വെന്തിത്രെയേസ്സിമൊ”യിലെ ബാലികാബാലന്മാരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 14/01/23  (VATICAN MEDIA Divisione Foto)

പാപ്പാ: ദൈവം നമ്മെ നോക്കുന്നത് സ്നേഹ നയനത്തിലൂടെ!

ഫ്രാൻസീസ് പാപ്പാ, ഇരുപത്തിമൂന്നാം “യോഹന്നാൻ പാപ്പായുടെ സമൂഹം” അഥവാ, “കൊമുണിത്ത പാപ്പാ ജൊവാന്നി വെന്തിത്രെയേസ്സിമൊ”യിലെ ബാലികാബാലന്മാരുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. സമാധാനമെന്ന ദാനത്തിനായി പ്രാർത്ഥന തുടരുക, പാപ്പാ കുട്ടികളോട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരു വ്യക്തിയെ അവനായിരിക്കുന്നതു പോലെതന്നെ സ്വീകരിക്കുന്ന ക്രൈസ്തവ സമൂഹം ആ വ്യക്തിയെ ദൈവം എങ്ങനെ കാണുന്നുവോ, അപ്രകാരം കാണാൻ സഹായിക്കുന്നുവെന്ന് മാർപ്പാപ്പാ.

1958 വരെ പിന്നോട്ടു പോകുന്ന ചരിത്രമുള്ള ഇരുപത്തിമൂന്നാം “യോഹന്നാൻ പാപ്പായുടെ സമൂഹം” അഥവാ, “കൊമുണിത്ത പാപ്പാ ജൊവാന്നി വെന്തിത്രെയേസ്സിമൊ”യിലെ (Comunità Papa Giovanni XXIII) ഇളം തലമുറക്കാരായ അംഗങ്ങൾ, അതായത് ബാലികാബാലന്മാർ അടങ്ങുന്ന എഴുനൂറോളം പേരുടെ ഒരു സംഘത്തെ പതിനാലാം തീയതി ശനിയാഴ്ച (14/01/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വിശുദ്ധിയിലേക്കുള്ള വിളി ദരിദ്രനായ ക്രിസ്തുവിനെ പിൻചെന്നുകൊണ്ട് എളിയവരുമൊത്ത് ജീവിക്കാൻ ശ്രമിക്കുന്ന വിവിധ പ്രായക്കാരടങ്ങിയ ഈ സമൂഹത്തിൻറെ സ്ഥാപകനായ മരണമടഞ്ഞ, വൈദികൻ ഒറേസ്തെ ബെൻസിയെ പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

ദൈവം നമ്മെ നോക്കുന്നത് സ്നേഹത്തിൻറെ നയനങ്ങളിലൂടെയാണെന്നും, ഹൃദയം കൊണ്ട് നമ്മെ നോക്കുന്ന അവിടന്ന് വ്യക്തിയെ അവൻറെ പൂർണ്ണതയിൽ കാണുന്നുവെന്നും എന്നാൽ നമ്മുടെ കുറവുകളും കാണുന്ന ദൈവം അത് പേറാൻ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. തൻറെ ഏകസുതനായ യേശുവിൻറെ രൂപത്തിലാണ് ദൈവം നമ്മെ കാണുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. നാം ഓരോരുത്തരും പേരോടു കൂടെ അറിയപ്പെടുന്നതാണ് ദൈവത്തിന് പ്രിയം എന്നും നാം അജ്ഞാതരും പകർപ്പുകളും അല്ല, അസ്സലാണെന്നും നാം അപ്രകാരമായിരിക്കണമെന്നും പാപ്പാ പറഞ്ഞു.

തൻറെ പ്രഭാഷണത്തിൻറെ അവസാന ഭാഗത്ത് പാപ്പാ ഈ കൂടിക്കാഴ്ചയ്ക്ക് രോഗം മൂലം എത്താൻ കഴിയാതിരുന്ന 6 വയസ്സുകാരനായ ഫ്രാൻചെസ്കൊ 14 വയസ്സുകാരനായ ബ്യാജൊ, ഇറാഖിൽ നിന്ന് പലായനം ചെയ്ത ബാലികയായ സാറാ എന്ന 13-കാരിയെയും പേരെടുത്തു പറഞ്ഞ് അഭിവാദ്യം ചെയ്തു. സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന തുടരാൻ കുഞ്ഞുങ്ങൾക്ക് പ്രചോദനം പകർന്ന പാപ്പാ നാം ആ ദാനത്തിനായി കാത്തിരിക്കുകയും ഹൃദയത്തിലും ജീവിതത്തിലും അത് സ്വീകരിക്കുകയും വേണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2023, 13:31