പാപ്പാ: ക്രിസ്തുവിനോടു വിശ്വസ്ഥത പുലർത്തി കൊണ്ട് ദൗത്യം തുടരുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
വിവിധ ആവശ്യങ്ങളിലായിരിക്കുന്ന വ്യക്തികളുടെ മുഖത്ത് യേശുവിനെ കാണുക എന്നതാണ് ഓർഡർ ഓഫ് മാൾട്ടയുടെ ദൗത്യം എന്ന് പാപ്പാ സന്ദേശത്തിൽ പറഞ്ഞു.
ദൈവത്തിൽ നിന്ന് സൗജന്യമായി ലഭിച്ചവ സൗജന്യമായി നൽകുകയും ദൈവസ്നേഹത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ഓർഡർ ഓഫ് മാൾട്ടയിലെ അംഗങ്ങളോടു പാപ്പാ തന്റെ അഭിനന്ദനം അറിയിച്ചു.
ദരിദ്രർക്കും രോഗികൾക്കും ദൈവസേവനം വാഗ്ദാനം ചെയ്യുന്ന മാൾട്ട ഓർഗനൈസേഷന്റെ പൊതു യോഗത്തിൽ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ, ദരിദ്രരുടെ മുഖത്ത് യേശുവിനെ കാണുകയെന്ന സംഘടനയുടെ ലക്ഷ്യത്തെ പ്രശംസിച്ചു.
മറ്റുള്ളവരോടു ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കുന്നതിനും വിശുദ്ധ സ്ഥലങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിശുദ്ധ സ്ഥലങ്ങൾക്ക് ചുറ്റുമുള്ള മതങ്ങളുമായി യോജിച്ച് നീങ്ങുന്നതിനും യേശുവിനൊപ്പം ഒരു നല്ല സമരിയാക്കാരനായി രോഗികൾക്കിടയിൽ അനുകമ്പയോടെ പ്രവർത്തിക്കുന്നതിനും ഫ്രാൻസിസ് പാപ്പാ മാൾട്ടാ സംഘടനയെ പ്രശംസിച്ചു.
യേശുവിന്റെ നാമത്തിൽ ലോകമെമ്പാടും വിവിധ സ്ഥലങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഈ സംഘടനയിലെ എല്ലാ അംഗങ്ങൾക്കും തന്റെ അനുഗ്രഹം നൽകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: