തിരയുക

ഫാൻസീസ് പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഇത്താ എയർലൈൻസ് വിമാനം കോംഗൊയിലെ കിൻഷാസ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി....... 31/01/23 ഫാൻസീസ് പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഇത്താ എയർലൈൻസ് വിമാനം കോംഗൊയിലെ കിൻഷാസ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി....... 31/01/23  

പാപ്പായുടെ ആശംസാ-പ്രാർത്ഥനാ സന്ദേശങ്ങൾ വിവിധ നാടുകൾക്ക്!

ഫ്രാൻസീസ് പാപ്പാ വിമാനത്തിൽ നിന്ന് ടെലെഗ്രാം സന്ദേശങ്ങളയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള യാത്രാവേളയിൽ പാപ്പാ 7 രാജ്യങ്ങളുടെ തലവന്മാർക്ക് ടെലെഗ്രാം സന്ദേശം അയച്ചു.

തന്നെയും അനുചരരെയും വഹിച്ചുകൊണ്ട് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലേക്കു പുറപ്പെട്ട വിമാനം ഏതെല്ലാം രാജ്യങ്ങളുടെ വ്യോമപാത ഉപയോഗപ്പെടുത്തിയോ, ആ നാടുകളുടെ പ്രസിഡൻറുമാർക്കാണ് ഫ്രാൻസീസ് പാപ്പാ ഓരോ നാടിൻറെയും മുകളിൽ വച്ച് വിമാനത്തിൽ നിന്ന് സന്ദേശം അയച്ചത്.

ഇറ്റലി, ടുണീഷ്യ, അൾജീരിയ, നൈജർ, ഛാദ്, മദ്ധ്യാഫ്രിക്ക, കാമെറൂൺ എന്നീ രാജ്യങ്ങളുടെ തലവന്മാർക്ക് പ്രത്യേകം പ്രത്യേകം അയച്ച സന്ദേശങ്ങളിൽ പാപ്പാ ആ നാടുകൾക്കെല്ലാം സമാധാനത്തിൻറെയും ഏകതാനതയുടെയും അനുരഞ്ജനത്തിൻറെയും അനുഗ്രഹം സർവ്വശക്തൻ പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുന്നു.

സമാധാനത്തിൻറെയും അനുരഞ്ജനത്തിൻറെയും സന്ദേശവുമായിട്ടാണ് താൻ, കോംഗൊ റിപ്പബ്ലിക്കിലേക്കും ദക്ഷിണ സുഡാനിലേക്കും അവിടത്തെ ജനങ്ങളെയും വിശ്വാസത്തിൽ സഹോദരങ്ങളായവരെയും കാണാനുള്ള തീവ്രാഭിലാഷത്തോടെ പോകുന്നതെന്ന് പാപ്പാ ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2023, 13:40