തിരയുക

പാപ്പാ: അദ്ധ്യാപകർ സാഹോദര്യത്തിൻറെ പ്രബോധകരാകണം!

2023 ജനുവരിമാസത്തെ പ്രാർത്ഥനാ നിയോഗം: അദ്ധ്യാപകർക്കു വേണ്ടി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അദ്ധ്യാപകർ വിശ്വസയോഗ്യരായ സാക്ഷികളായിരിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

എല്ലാ മാസവും പതിവുള്ളതു പോലെ ഈ മാസവും (ജനുവരി 2023) ഫ്രാൻസീസ് പാപ്പാ നല്കിയ പ്രാർത്ഥനാനിയോഗത്തിലാണ് വിദ്യാദായകർക്കായി പ്രാർത്ഥിക്കാനുള്ള ക്ഷണമുള്ളത്.

പാപ്പായുടെ ഈ പ്രാർത്ഥനാനിയോഗം അടങ്ങിയ വീഡിയൊ സന്ദേശം പത്താം തിയതി ചൊവ്വാഴ്ച (10/01/23) ആണ് പരസ്യപ്പെടുത്തിയത്.

അദ്ധ്യാപകർ മത്സരമല്ല, പ്രത്യുത, സാഹോദര്യം പഠിപ്പിക്കുകയും, പ്രത്യേകിച്ച്, ഏറ്റവും ചെറുപ്പവും ദുർബ്ബലരുമായവരെ സഹായിക്കുകയും ചെയ്തുകൊണ്ട് വിശ്വസനീയ സാക്ഷികളായിത്തീരുന്നതിനു വേണ്ടി നാം പ്രാർത്ഥിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

അദ്ധ്യാപകർ അവരുടെ അദ്ധ്യാപനത്തിൽ സാഹോദര്യം എന്ന വിഷയം പുതിയതായി കൂട്ടിച്ചേർക്കണമെന്ന് നിർദ്ദേശിക്കുന്ന പാപ്പാ, നമ്മൾ ഏറ്റം ദുർബ്ബലരെ അവഗണിക്കാതിരിക്കുന്നതിന് സാഹോദര്യാവബോധം വീണ്ടെടുക്കുന്നതിനുള്ള പാതയെ പ്രകാശിപ്പിക്കുന്ന സ്നേഹത്തിൻറെ ഒരു പ്രവൃത്തിയാണ് വിദ്യാഭ്യാസം എന്ന് ഉദ്ബോധിപ്പിക്കുന്നു.

തങ്ങളുടെ മനോവിജ്ഞാനം മാത്രമല്ല, ബോധ്യങ്ങളും ജീവതത്തോടുള്ള പ്രതിബദ്ധതയും പകർന്നു നല്കുന്ന സാക്ഷികളാണ് വിദ്യാദായകരെന്നും ശിരസ്സ്, ചിത്തം, കരങ്ങൾ എന്നിവയുടെതായ മൂന്നു ഭാഷകൾ സമന്വയിപ്പിച്ചു കൊണ്ട് ആ ഭാഷകൾ കൈകാര്യം ചെയ്യാൻ അവർക്കറിയാമെന്നും, അങ്ങനെ ആശയവിനിമയത്തിൽ അവർ ആനന്ദിക്കുന്നുവെന്നും പാപ്പാ പറയുന്നു. അദ്ധ്യാപകർ കൂടുതൽ ശ്രദ്ധയോടെ ശ്രവിക്കപ്പെടുകയും സമൂഹ നിർമ്മാതാക്കളായി മാറുകയും ചെയ്യുമെന്നും അതിനു കാരണം അവർ ഈ സാക്ഷ്യം വിതയ്ക്കുന്നു എന്നതാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജനുവരി 2023, 17:21