തിരയുക

കൊംബോണിയൻ പ്രേഷിതസമൂഹം പ്രസിദ്ധീകരിക്കുന്ന  “കറുത്ത ലോകം” അഥവാ, “മൂന്തൊ നേഗ്രൊ” എന്ന മാസികയ്ക്ക് അഭിമുഖം അനുവദിക്കുന്ന ഫ്രാൻസീസ് പാപ്പാ ( 15 ഡിസമ്പർ 2022) കൊംബോണിയൻ പ്രേഷിതസമൂഹം പ്രസിദ്ധീകരിക്കുന്ന “കറുത്ത ലോകം” അഥവാ, “മൂന്തൊ നേഗ്രൊ” എന്ന മാസികയ്ക്ക് അഭിമുഖം അനുവദിക്കുന്ന ഫ്രാൻസീസ് പാപ്പാ ( 15 ഡിസമ്പർ 2022) 

ആയുധനിർമ്മാണത്തിനെതിരെ വീണ്ടും ശബ്ദമുയർത്തി പാപ്പാ!

ഫ്രാൻസീസ് പാപ്പാ, കൊംബോണിയൻ പ്രേഷിതസമുഹം സ്പെയിനിൽ സ്പാനിഷ് ഭാഷയിൽ പുറത്തിറക്കുന്ന “കറുത്ത ലോകം” അഥവാ, “മൂന്തൊ നേഗ്രൊ” എന്ന മാസികയ്ക്ക് അഭിമുഖം അനുവദിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആയുധോലാപാദനം ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിൽ ഒന്നാണെന്ന് മാർപ്പാപ്പാ.

കൊംബോണിയൻ പ്രേഷിതസമുഹം സ്പെയിനിൽ സ്പാനിഷ് ഭാഷയിൽ പുറത്തിറക്കുന്ന  “കറുത്ത ലോകം” അഥവാ, “മൂന്തൊ നേഗ്രൊ” എന്ന മാസികയ്ക്ക് അനുവദിച്ച 35 മിനിറ്റു ദീർഘിച്ച അഭിമുഖത്തിൽ, ഫ്രാൻസീസ് പാപ്പാ ഉക്രൈയിൻ യുദ്ധത്തെയും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നടക്കുന്ന സായുധ സംഘർഷങ്ങളെയും കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. 2022 ഡിസമ്പർ 15-ന് അനുവദിച്ച ഈ മുഖാമുഖം പ്രസീദ്ധീകരിച്ചത് ജനുവരി 13, വെള്ളിയാഴ്‌ച (13/01/23) ആണ്.

ഒരു വർഷത്തേക്ക് ആയുധോല്പാദനം നിറുത്തിവച്ചാൽ ലോകത്തിൽ പട്ടിണി ഇല്ലാതാകും എന്ന് ആരോ തന്നോട് ഒരിക്കൽ പറഞ്ഞതും പാപ്പാ അനുസ്മരിച്ചു. ഇന്നു നമ്മുടെ ചാരെ നടക്കുന്നത് ഒരു ലോകയുദ്ധമാണെന്ന് പാപ്പാ ആവർത്തിച്ചു..

ജനുവരി 31-ഫെബ്രുവരി 5 വരെ താൻ കോംഗൊ, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ നാടുകളിൽ ഇടയസന്ദർശനം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേ പാപ്പാ കോംഗൊയിൽ ഗോമയിൽ നടക്കുന്ന ഒളിപ്പോരിനെക്കുറിച്ചും പരാമർശിക്കുകയും അക്കാരണത്താൽ അന്നാട്ടിലെ ആ പ്രദേശം സന്ദർശിക്കാനകില്ലെന്നും, അത് തൻറെ ജീവനെക്കുറിച്ചുള്ള പേടികൊണ്ടല്ല മറിച്ച് ജനങ്ങൾ ഒന്നിച്ചുകൂടുമ്പോൾ ബോംബാക്രമണം ഉണ്ടായൽ അവരുടെ ജീവൻ അപകടത്തിലാകുമെന്നും ജനങ്ങളുടെ ജീവനെക്കുറിച്ച് നമുക്ക് കരുതൽ വേണമെന്നും വിശദീകരിച്ചു.

നിരവധി ലോകശക്തികൾ ആഫ്രിക്കാഭുഖണ്ഡത്തിൻറെ പ്രകൃതി സമ്പത്ത് കൊള്ളയിടിക്കാൻ ശ്രമിക്കുന്നതിനെയും ആ ജനതയുടെ ബുദ്ധിയും മഹത്വവും കലാമൂല്യവും കാണാതിരിക്കുന്നതിനെയും പാപ്പാ അപലപിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജനുവരി 2023, 14:04