തിരയുക

നാസികൾ നടത്തിയ മനുഷ്യക്കുരുതിയുടെ ഓർമ്മ ദിനം- ജനുവരി 27, ലണ്ടനിൽ അതിൻറെ സ്മരണാചരണ വേളയിൽ നാസികൾ നടത്തിയ മനുഷ്യക്കുരുതിയുടെ ഓർമ്മ ദിനം- ജനുവരി 27, ലണ്ടനിൽ അതിൻറെ സ്മരണാചരണ വേളയിൽ 

സാഹോദര്യം സംജാതമാക്കാൻ വിദ്വേഷത്തിൻറെ വേരുകൾ നശിപ്പിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിദ്വേഷത്തിൻറെയും അക്രമത്തിൻറെയും വേരുകൾ ആദ്യം പിഴുതെറിയാത്ത പക്ഷം സാഹോദര്യം സാദ്ധ്യമല്ലെന്ന് മാർപ്പാപ്പാ.

1933-നും 1945-നും മദ്ധ്യേ നാസികൾ ഇല്ലായ്മ ചെയ്ത യഹൂദരും ഇതര മതവിശ്വാസികളും ഉൾപ്പടെ 1 കോടി 50 ലക്ഷത്തിനും 1 കോടി 70 ലക്ഷത്തിനുമിടയക്ക് ആളുകളുകളുടെ ഓർമ്മ ആചരിച്ച ജനുവരി 27-ന് വെള്ളിയാഴ്ച, #കൂട്ടക്കുരുതിഅനുസ്മരണദിനം (#HolocaustRemembranceDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ ബോധ്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പാപ്പാ തൻറെ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമായിരുന്നു:

“ദശലക്ഷക്കണക്കിന് യഹൂദരുടെയും മറ്റ് മതവിശ്വാസികളുടെയും ഉന്മൂലനത്തിൻറെ ഓർമ്മകൾ വിസ്മരിക്കാനോ നിഷേധിക്കാനോ കഴിയില്ല. ഈ ഉന്മൂലന ഭീകരതയെ രൂക്ഷതരമാക്കിയ വിദ്വേഷത്തിൻറെയും അക്രമത്തിൻറെയും വേരുകൾ ആദ്യം ഇല്ലാതാക്കാതെ സാഹോദര്യം ഉണ്ടാകില്ല. #കൂട്ടക്കുരുതിഅനുസ്മരണദിനം (#HolocaustRemembranceDay)”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il ricordo dello sterminio di milioni di persone ebree e di altre fedi non può essere né dimenticato né negato. Non può esserci fraternità senza aver prima dissipato le radici di odio e di violenza che hanno alimentato l’orrore dell’Olocausto. #HolocaustRemembranceDay

EN: The memory of the extermination of millions of Jewish people and people of other faiths must neither be forgotten nor denied. There can be no fraternity without first dispelling the roots of hatred and violence that fueled the horror of the Holocaust. #HolocaustRemembranceDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2023, 12:12