വിശ്വാസം ജീവിക്കുക: ഫ്രാൻസിസ് മാർപാപ്പ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നിശ്ചലമായ ഒരു ജീവിതശൈലിയല്ല വിശ്വാസജീവിതത്തിന്റേതെന്നും മറിച്ച് അത് നിരന്തരമായ ഒരു യാത്രയുടെ പുണ്യമാണെന്നും ഫ്രാൻസിസ് മാർപാപ്പ. പ്രത്യക്ഷീകരണ തിരുനാൾ ദിവസമായ ഇന്ന് തിരുസഭ പ്രത്യേകമായി പൂജരാജാക്കന്മാരുടെ ക്രിസ്തു സന്ദർശനവും കാഴ്ചസമർപ്പണവും ധ്യാനവിഷയമാക്കുന്നു.തദവസരത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് വിശാസത്തെ പ്രതിപാദിക്കുന്ന ഈ വാക്കുകൾ അടിവരയിട്ടുപറയുന്നത്.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
വിശ്വാസമെന്നത് പുറപ്പാടുകളുടെയും പുനരാരംഭങ്ങളുടെയും കഥയാണെന്ന് നക്ഷത്രത്തിന് പിന്നിൽ സഞ്ചരിക്കുന്ന പൂജരാജാക്കന്മാർ നമ്മെ പഠിപ്പിക്കുന്നു. ചില ഭക്തികളിൽ മാത്രം നാം നിശ്ചലമായാൽ വിശ്വാസം വളരുകയില്ല. അതിനാൽ വിശ്വാസത്തെ പുറത്തുകൊണ്ടുവന്ന് ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും നിരന്തരമായ യാത്രയിൽ ജീവിക്കേണ്ടത് ആവശ്യമാണ്.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
IT: I Magi che si muovono dietro la stella ci insegnano che la fede è una storia di partenze e di ripartenze. La fede non cresce se rimane statica in qualche devozione. Occorre portarla fuori, viverla in costante cammino verso Dio e verso i fratelli.
EN: The Magi who set out following the star teach us that faith is a story of setting out and setting out anew. Faith does not grow if it remains static. We need to bring it outside, to live it in a constant journey towards God and towards our brothers and sisters.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: