തിരയുക

അധ്യാപർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ അധ്യാപർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ  (ANSA)

അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ

ജനുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗവുമായി ബന്ധപ്പെട്ട് ജനുവരി 11-ന് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അദ്ധ്യാപകർ മാത്സര്യത്തിന് പകരം സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണമെന്നും, ദുർബ്ബലരായ ചെറുപ്പക്കാർക്ക് കൂടുതൽ സഹായമേകണമെന്നും ഫ്രാൻസിസ് പാപ്പാ. അധ്യാപകർക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന ജനുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം നൽകിയതിന് പിന്നാലെയാണ് സാഹോദര്യം വളർത്തുന്നതിൽ അധ്യാപകർക്കുള്ള പങ്കിനെ പാപ്പാ വീണ്ടും എടുത്തുകാണിച്ചത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു:

"അധ്യാപകർ മാത്സര്യത്തിന് പകരം, സാഹോദര്യം അഭ്യസിപ്പിച്ചുകൊണ്ടും, ദുർബ്ബലരായ ചെറുപ്പക്കാരെ പ്രത്യേകമായി സഹായിച്ചുകൊണ്ടും, വിശ്വസനീയരായ സാക്ഷികളായിരിക്കുന്നതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം".

#പ്രാർത്ഥനാനിയോഗം (#PrayerIntention), #പ്രാർത്ഥിക്കാൻ ക്ലിക്ക് ചെയ്യുക (#ClickToPray), #ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.

ജനുവരി പത്തിന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ഫ്രാൻസിസ് പാപ്പാ അധ്യാപകർക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള അഹ്വാനമടങ്ങിയ, ജനുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം നൽകിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Let us #PrayTogether that educators be credible witnesses, teaching fraternity rather than competition, and helping especially the youngest and most vulnerable. #PrayerIntention #ClickToPray

IT: #PreghiamoInsieme perché gli educatori siano testimoni credibili, insegnando la fraternità anziché la competizione e aiutando in particolare i giovani più vulnerabili. #IntenzionediPreghiera #ClickToPray

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജനുവരി 2023, 15:15