ദൈവത്തിനായി നാം നമ്മുടെ സമയം നൽകണം ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ദൈനംദിനജീവിതത്തിൽ പ്രാർത്ഥനയ്ക്ക് വലിയസ്ഥാനമുണ്ടെന്നും അതിനാൽ ദൈവത്തിനായി നമ്മുടെ സമയം വിട്ടുനല്കണമെന്നും ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു. ജനുവരി 13 ന് തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ദൈവീകമായ സ്നേഹം നമ്മിലേക്ക് ചൊരിയപ്പെടുവാൻ നമ്മുടെ ഹൃദയങ്ങളെ ഒരുക്കുവാനും,അതോടൊപ്പം അതിനായി സമയം കണ്ടെത്തുവാനും പാപ്പാ ഓർമ്മിപ്പിച്ചത്.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"നമ്മുടെ സമയത്തിലേക്ക് ദൈവത്തിന് കടന്നുവരുവാനായി അവനുവേണ്ടി സമയം ഒതുക്കിവച്ചുകൊണ്ടുള്ള അനുദിന പ്രാർത്ഥന നമുക്ക് ആവശ്യമാണ്. ഓരോദിവസവും തന്റെ സ്നേഹം നമ്മിലേക്ക് ഒഴുക്കിക്കൊണ്ട് നമ്മെ വിശ്വാസത്തിൽ വളർത്തുവാൻ അവനായി നമ്മുടെ ഹൃദയങ്ങൾ തുറക്കുന്ന കൂടുതൽ നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവണം."
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍,സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്,സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: We need daily #prayer, time dedicated to God, so He can enter into our time. We need frequent moments in which we open our hearts to Him so He can daily pour out his love on us and nourish our faith.
IT: Abbiamo bisogno della #preghiera quotidiana, di tempi dedicati a Dio, in modo che Lui possa entrare nel nostro tempo; di momenti frequenti in cui gli apriamo il cuore, così che Egli possa riversare in noi ogni giorno amore e nutrire la nostra fede.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: