ക്രിസ്തുവിന്റെ കുരിശിൻകീഴിൽ സഹോദര്യത്തിൽ വളരുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കുരിശിന്റെ അടയാളത്തിൽ നാമെല്ലാവരും സഹോദരങ്ങളാണെന്ന സത്യം എല്ലാ തലങ്ങളിലും ഐക്യം വളർത്തിയെടുക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവ ഐക്യത്തിനായി ജനുവരി 18-ന് ആരംഭിച്ച പ്രാർത്ഥനാവാരം ജനുവരി 25-ന് അവസാനിക്കുന്ന അവസരത്തിലാണ്, കരുണയാൽ നമ്മെയെല്ലാവരെയും ആശ്ലേഷിക്കുന്ന ദൈവത്തിന്റെ നാമത്തിൽ സഹോദര്യത്തിൽ വളരാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തത്.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"കുരിശിന്റെ അടയാളത്തിനു കീഴിൽ സഹോദരങ്ങളാണെന്ന വസ്തുത ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവരെയും, കരുണയാൽ എല്ലാവരെയും ആശ്ളേഷിക്കുന്ന ദൈവത്തിന്റെ നാമത്തിൽ, എല്ലാ തലങ്ങളിലും കൂട്ടായ്‌മ വളർത്തിയെടുക്കാൻ ഉദ്ബോധിപ്പിക്കുന്നു". പ്രാർത്ഥന (#Prayer) ക്രൈസ്തവസഹോദര്യം (#UnityOfChristians) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: To be Christians under the sign of the cross spurs all believers in Christ to cultivate communion at every level, in the name of the God who embraces all with his mercy. #Prayer #UnityOfChristians
IT: Il fatto di essere fratelli nel segno della Croce esorta tutti i credenti in Cristo a coltivare la comunione a ogni livello, nel nome di Dio che abbraccia tutti con la sua misericordia. #Preghiera #UnitàdeiCristiani
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: