തിരയുക

ഫ്രാൻസിസ് പാപ്പായും ബെനഡിക്ട് പതിനാറാമൻ എമെറിറ്റസ് പാപ്പായും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും ബെനഡിക്ട് പതിനാറാമൻ എമെറിറ്റസ് പാപ്പായും - ഫയൽ ചിത്രം  (ANSA)

ബെനഡിക്ട് പാപ്പാ നമ്മെ കരം പിടിച്ച് ക്രിസ്തുവിലേക്ക് നയിച്ചു: ഫ്രാൻസിസ് പാപ്പാ

ജനുവരി 4 ബുധനാഴ്ച, തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രൂശിതനും ഉത്ഥിതനും ജീവിക്കുന്നവനുമായ യേശുവിലേക്കാണ് ബെനഡിക്ട് പിതാവ് നമ്മെ നയിച്ചതെന്നും, വിശ്വാസത്തിന്റെ സന്തോഷവും, ജീവിക്കുന്നതിനുള്ള പ്രത്യാശയും വീണ്ടും കണ്ടെത്താൻ അദ്ദേഹം നമ്മെ സഹായിക്കട്ടെയെന്നും ഫ്രാൻസിസ് പാപ്പാ.

ജനുവരി നാലാം തീയതി ബുധനാഴ്ച, ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾക്ക് തലേന്നാണ് ഫ്രാൻസിസ് പാപ്പാ ട്വിറ്ററിൽ ഇങ്ങനെ എഴുതിയത്.

ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു:

"ക്രൂശിതനായ ഉത്ഥിതനും, ജീവിച്ചിരിക്കുന്നവനും കർത്താവുമായ യേശുവെന്ന ലക്ഷ്യത്തിലേക്കായിരുന്നു ബെനഡിക്ട് പാപ്പാ നമ്മെ കൈപിടിച്ചു നടത്തിയത്. വിശ്വസിക്കുന്നതിലെ സന്തോഷവും, ജീവിക്കുന്നതിലെ പ്രത്യാശയും ക്രിസ്തുവിൽ കണ്ടെത്താൻ അവൻ നമ്മെ സഹായിക്കട്ടെ".

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Jesus, Crucified and Risen, the Living One and the Lord, was the destination to which Pope Benedict led us, taking us by the hand. May he help us rediscover in Christ the joy of believing and the hope of living.

IT: Gesù, il Crocifisso risorto, il Vivente e il Signore, è stato la meta a cui Papa Benedetto ci ha condotto, prendendoci per mano. Ci aiuti a riscoprire in Cristo la gioia di credere e la speranza di vivere.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2023, 16:13