തിരയുക

വിമാനയാത്രയ്ക്കിടയിൽ പത്രപ്രവർത്തകരോട് സംസാരിക്കുന്ന പാപ്പാ വിമാനയാത്രയ്ക്കിടയിൽ പത്രപ്രവർത്തകരോട് സംസാരിക്കുന്ന പാപ്പാ  (Vatican Media)

മാധ്യമപ്രവർത്തകർ സത്യം തേടുകയും പറയുകയും ചെയ്യുന്നതിനായി പ്രാർത്ഥിക്കുക: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ ഫ്രാൻസിസ് ദേ സാലെസ് പുണ്യവാന്റെ തിരുനാളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആർദ്രതയുള്ള ജീവിതം നയിച്ച വിശുദ്ധ ഫ്രാൻസിസ് സാലസിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, ധൈര്യപൂർവ്വം സത്യം അന്വേഷിക്കുകയും അത് വിളിച്ചുപറയുകയും ചെയ്യുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ എഴുതി. ജനുവരി 26 വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പത്രപ്രവർത്തകരുടെ സ്വർഗ്ഗീയമാധ്യസ്ഥനായ വിശുദ്ധന്റെ നാമകരണച്ചടങ്ങുകളുടെ നൂറാം വാർഷികത്തിന്റെ അവസരത്തിൽ പാപ്പാ ഇങ്ങനെ എഴുതിയത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു:

"പത്രപ്രവർത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് ദേ സാലസിന്റെ നാമകരണച്ചടങ്ങിന്റെ നൂറാം വാർഷികത്തിൽ, ആർദ്രതയുടെ വിശുദ്ധനായ അദ്ദേഹത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, പത്രപ്രവർത്തകർ സത്യം ധൈര്യപൂർവ്വവും സ്വാതന്ത്ര്യത്തോടെയും അന്വേഷിക്കുകയും പറയുകയും ചെയ്യുന്നതിനായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം".

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: On the hundredth anniversary of the proclamation of Saint #FrancisdeSales as patron of journalists, let us #PrayTogether that journalists might be inspired by this saint toward tenderness, toward the search and narration of truth with courage and freedom.

IT: Nel centenario della proclamazione di San #FrancescodiSales come patrono dei giornalisti, #PreghiamoInsieme perché possano sentirsi ispirati da questo santo della tenerezza, ricercando e raccontando la verità con coraggio e libertà.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2023, 17:34