സമ്പൂർണ്ണ ഐക്യത്തിനായി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യുദ്ധം തുടങ്ങി ഏകദേശം ഒരുവർഷം പൂർത്തിയാകുന്ന വേളയിലും ഭീതിയൊഴിയാതെ വിഷമമനുഭവിക്കുകയാണ് ഉക്രൈൻ സഹോദരങ്ങൾ.ക്രൈസ്തവരുടെ യോജിപ്പിനായി പ്രാർത്ഥിക്കുന്ന ഈ കൂട്ടായ്മാവാരാചരണത്തിൽ ഉക്രൈൻ സമൂഹത്തിനു വേണ്ടി തുടർന്നും പ്രാർത്ഥിക്കണമെന്നും, അവരെ ദൈവം ആശ്വസിപ്പിക്കുകയും തുണയ്ക്കുകയും ചെയ്യട്ടെ എന്നാശ്വസിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ജനുവരി ഇരുപത്തിരണ്ടാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ സന്ദേശം കുറിച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
ഈ ദിവസങ്ങളിൽ, എല്ലാ ക്രിസ്ത്യാനികളുടെയും സമ്പൂർണ്ണ ഐക്യത്തിനായി നാം പ്രത്യേകം പ്രാർത്ഥിക്കുമ്പോൾ, പീഡിതരായ ഉക്രെയ്നിന് സമാധാനം അഭ്യർത്ഥിക്കാൻ മറക്കരുത്: വളരെയധികം കഷ്ടപ്പെടുന്ന ആളുകളെ കർത്താവ് ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യട്ടെ!
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
IT: In questi giorni, mentre preghiamo in particolare per la piena unità di tutti i cristiani, non dimentichiamo, per favore, di invocare la pace per la martoriata Ucraina: il Signore conforti e sostenga quel popolo che soffre tanto!
EN: In these days, as we pray in particular for the full unity of all Christians, please, let us not forget to pray for peace for war-torn Ukraine. May the Lord comfort and sustain that people who are suffering so much!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: