ഉക്രൈൻ അമ്മമാരെ ഓർത്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഉക്രൈൻ യുദ്ധത്തിൽ മരിച്ചുവീഴുന്ന പട്ടാളക്കാരെ ഓർത്തു വിലപിക്കുന്ന മാതാപിതാക്കളെ പലപ്പോഴും മാധ്യമങ്ങൾ ഓർക്കാറില്ല. അവരിൽ ഏറ്റവും കൂടുതൽ വേദനയനുഭവിക്കുന്നത് പത്തുമാസം നൊന്തു പ്രസവിച്ച അമ്മമാർ തന്നെയാണ്. വളരെ ചെറുപ്പത്തിൽ തന്നെ മനുഷ്യനിർമ്മിതമായ യുദ്ധങ്ങളിൽ ജീവൻ ബലികഴിക്കേണ്ടി വരുന്ന ചെറുപ്പക്കാരായ പട്ടാളക്കാരെയും അവരുടെ അമ്മമാരെയും തന്റെ പ്രാർത്ഥനകളിൽ എന്നും ഓർക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവരുടെ സ്മരണാർത്ഥം ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇന്ന് ലോകശ്രദ്ധയാകർഷിക്കുന്നു.
ഇറ്റാലിയൻ സമയം ഞായറാഴ്ച്ച വൈകുന്നേരമാണ് മാർപാപ്പ ഈ സന്ദേശം ട്വിറ്ററിൽ കുറിച്ചത്.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
നമ്മുടെ ഉക്രേനിയൻ സഹോദരങ്ങളെ മറക്കരുത്! ഇന്ന് പരിശുദ്ധ മാതാവ് തന്റെ കുഞ്ഞിനെ തൊട്ടിലിലേക്ക് കയറ്റിക്കിടത്തുന്നതും മുലയൂട്ടുന്നതും കാണുമ്പോൾ, യുക്രെയ്നിലെ ഈ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെയും, യുദ്ധത്തിൽ ഇരകളായവരുടെയും അമ്മമാരെക്കുറിച്ച് ഞാൻ ഓർക്കുന്നു.
റഷ്യ ഉക്രൈൻ യുദ്ധം തുടങ്ങിയ നാൾ മുതൽ എല്ലാദിവസവും യുദ്ധത്തിന്റെ അവസാനം കാണുന്നതിനും, ഉക്രൈൻ സഹോദരങ്ങളോട് ചേർന്നുനില്കുവാനുമുള്ള മാർപാപ്പയുടെ ആഹ്വാനം പലവിധത്തിൽ ലോകമനഃസാക്ഷിയിലേക്ക് എത്തിച്ചേരുന്നുണ്ട്. തന്റെ ത്രികാലജപവേളകളിലും,പൊതുകൂടിക്കാഴ്ചയുടെ അവസരങ്ങളിലും, മാധ്യമകുറിപ്പുകളിലും മാർപ്പാപ്പയുടെ ഈ വലിയ ആവശ്യം എടുത്തുപറയപ്പെടുന്നു.
EN: Let us not forget our Ukrainian brothers and sisters. Today, seeing Our Lady who is holding the infant in the Nativity scene, who nurses him, I think of the mothers of the victims of war, of the soldiers who have fallen in this war in Ukraine.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: