നൈജീരിയയിൽ കൊല്ലപ്പെട്ട വൈദികനുവേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജനുവരി പതിനഞ്ചിന് താൻ സേവനം ചെയ്തിരുന്ന ഇടവകയോടടുത്തുള്ള വൈദികമന്ദിരത്തിൽ അഗ്നിക്കിരയാക്കപ്പെട്ട ഫാ. ഐസക്ക് ആച്ചി എന്ന നൈജീരിയൻ വൈദികനുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. മിന്നാ രൂപതയിലെ ഈ വൈദികന്റെ മരണം, ക്രൈസ്തവരുടെ സഹനത്തിന്റെ പ്രതീകം കൂടിയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജനുവരി 18-ന് ട്വിറ്ററിൽ നൽകിയ സന്ദേശത്തിലൂടെയാണ് ഫാ. ആച്ചിക്കുവേണ്ടി പാപ്പാ വീണ്ടും പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.
പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു:
വടക്കൻ നൈജീരിയയിലെ മിന്നാ രൂപതയിൽ, ഇടവകയിലെ വൈദികമന്ദിരത്തിൽ കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ട ഐസക്ക് ആച്ചി എന്ന വൈദികനുവേണ്ടി എന്നോടൊപ്പം പ്രാർത്ഥിക്കാൻ നിങ്ങളെവരെയും ഞാൻ ആഹ്വാനം ചെയ്യുന്നു. എത്രമാത്രം ക്രൈസ്തവരാണ് തങ്ങളുടെ ജീവിതത്തിൽ അക്രമം സഹിക്കേണ്ടിവരുന്നത്! നമുക്കൊരുമിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കാം."
അജ്ഞാതരായ അക്രമികൾ ബലമായി വൈദികഭവനത്തിൽ കടക്കാൻ ശ്രമിക്കുകയും, വൈദികമന്ദിരം അഗ്നിക്കിരയാക്കി ഇടവക വികാരിയായ ഫാ. ആച്ചിയെ അഗ്നിക്കിരയാക്കുകയായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. കോളിൻസ് ഒമേയ്‌ക്കുനേരെ അക്രമികൾ വെടിയുതിർത്തിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ജനുവരി 18 ബുധനാഴ്‌ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാവേളയുടെ അവസരത്തിലും നൈജീരിയയിൽ ക്രൈസ്തവ വൈദികർക്കുനേരെ നടന്ന ഈ ആക്രമണത്തെ പാപ്പാ പരാമർശിക്കുകയും പ്രാർത്ഥനകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: I ask all of you to join me in praying for Father Isaac Achi, of the Diocese of Minna in northern Nigeria, who was killed last Sunday in an attack on his rectory. So many Christians continue to be the target of violence. Let us #PrayTogether for them.
IT: Chiedo a tutti voi di pregare con me per Padre Isaac Achi, della Diocesi di Minna, nel nord della Nigeria, ucciso domenica scorsa nella casa parrocchiale. Quanti cristiani soffrono sulla propria pelle la violenza! #PreghiamoInsieme per loro.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: