ഹോളോകോസ്റ്റ് മറക്കാനോ നിഷേധിക്കാനോ സാധിക്കില്ല: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജനുവരി 27-ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനം ആചരിക്കാനിരിക്കെ, ദശലക്ഷക്കണക്കിന് യഹൂദരുടെയും മറ്റു മതക്കാരുടെയും ഉന്മൂലനത്തിന്റെ ഓർമ്മദിനമാണിതെന്നും, ഇതിനെ മറക്കാനോ നിഷേധിക്കാനോ സാധിക്കില്ലെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. ജനുവരി 25 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാവേളയിൽ സംസാരിക്കവെയാണ്, ഹോളോകോസ്റ്റ് ഇരകളെ പാപ്പാ അനുസ്മരിച്ചത്.
ഹോളോകോസ്റ്റിന്റെ ഭീകരതയ്ക്ക് ആക്കം കൂട്ടിയ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വേരുകൾ ആദ്യം ഇല്ലാതാക്കിയെങ്കിൽ മാത്രമേ ഒരുമിച്ച് സാഹോദര്യം കെട്ടിപ്പടുക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധത ഉണ്ടാകുകയുള്ളൂ എന്നും പാപ്പാ കൂട്ടിച്ചേർത്തു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനമാണ് ലോകചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ഈ നരഹത്യാപരമ്പര ലോകമറിഞ്ഞത്. യഹൂദരുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് നാസികളുടെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: