തിരയുക

പാപ്പാ മിഷൻ ഞായറാഴ്ചയിലെ ബലിയർപ്പണവേളയിൽ - ഫയൽ ചിത്രം പാപ്പാ മിഷൻ ഞായറാഴ്ചയിലെ ബലിയർപ്പണവേളയിൽ - ഫയൽ ചിത്രം 

ലോകത്തിന് സമാധാനം ആവശ്യമുണ്ട്: ഫ്രാൻസിസ് പാപ്പാ

97-മത് ലോക മിഷനറി ദിനത്തിലേക്ക് നൽകിയ സന്ദേശത്തിൽ ലോകത്തിന് ഇന്നും സമാധാനം ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അധ്യായത്തിൽ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ സംഭവത്തെ അടിസ്ഥാനമാക്കി ജ്വലിക്കുന്ന ഹൃദയത്തോടെ ചുവടുകൾ വയ്ക്കുക എന്ന തലക്കെട്ടോടെ 2023-ലെ മിഷൻ ഞായർ ദിനത്തിലേക്ക് നൽകിയ സന്ദേശത്തിൽ, ലോകം മുഴുവന്റെയും സുവിശേഷവത്ക്കരണത്തിനുള്ള നമ്മുടെ ആഗ്രഹം പുതുക്കുവാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. യേശു വ്യാഖ്യാനിച്ചു നൽകിയ വിശുദ്ധ ഗ്രന്ഥവചനങ്ങളെ ജ്വലിക്കുന്ന ഹൃദയത്തോടെ ശ്രവിക്കാനും, യേശുവിനെ തിരിച്ചറിയാനായി തുറന്ന കണ്ണുകളോടെ ഇരിക്കാനും, തുടർന്ന് ജെറുസലേമിലേക്ക് തിരികെ ചുവടുകൾ വായിക്കുവാനും ശിഷ്യർ കാണിക്കുന്ന താല്പര്യമാണ് ഇത്തവണത്തെ വിചിന്തനത്തിനായി ഫ്രാൻസിസ് പാപ്പാ മുൻപോട്ടു വയ്ക്കുന്നത്.

ഒക്ടോബർ 22-ന് ആഘോഷിക്കാനിരിക്കുന്ന മിഷൻ ഞായർ ദിനത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ വ്യക്തിപരമായ സുവിശേഷ സാക്ഷ്യത്തിലൂടെ സഭയുടെ മിഷനറി പ്രവർത്തനങ്ങളിൽ പങ്കുചേരുവാനും കരുത്തേകുവാനുമാണ് പാപ്പാ ക്ഷണിച്ചത്. ഇതിലേക്കായി എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യരുടെ മാതൃക പാപ്പാ മുന്നോട്ടു വച്ചു.

ഒക്ടോബർ മാസത്തിലെ അവസാന ഞായറിന് മുൻപുള്ള ഞായറാഴ്ചയാണ് സാധാരണയായി ലോക മിഷൻ ദിനം ആചരിക്കുന്നത്. 2023 ഒക്ടോബർ 22-ന് ആചരിക്കുന്ന ഈ വർഷത്തെ മിഷൻ ഞായർ ആഘോഷത്തിൽ എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യർക്ക് യേശു പ്രത്യക്ഷപ്പെടുന്നതും, അവർക്ക് വചനം വിശദീകരിച്ചുകൊടുക്കുന്നതുമായ സുവിശേഷഭാഗമാണ് ചിന്താവിഷയമായി പാപ്പാ നിർദ്ദേശിച്ചിരിക്കുന്നത്. ജ്വലിക്കുന്ന ഹൃദയങ്ങളോടെ അവർ തിരികെ ജെറുസലേമിലേക്ക് നടന്നു എന്ന ആശയമാണ് ഇതിലെ കേന്ദ്രബിന്ദു (ലൂക്ക 24,13-35).

ജനുവരി 25 ബുധനാഴ്ച പുറത്തിറക്കിയ ഈ സന്ദേശത്തിൽ, ജ്വലിക്കുന്ന ഹൃദയത്തോടെ യേശുവിനെ ശിഷ്യന്മാർ ശ്രവിക്കുന്നതും, അവനെ തിരിച്ചറിയാനായി തുറന്ന കണ്ണുകളോടെ ഇരിക്കുന്നതും, തുടർന്ന് ജെറുസലേമിലേക്ക് തിരികെ ചുവടുകൾ വയ്ക്കുന്നതുമാണ് പ്രധാന ആശയങ്ങളാണ് നൽകുന്നത്.

സഭയുടെ മിഷനറി പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനായി പതിനൊന്നാം പിയൂസ് പാപ്പായാണ് 1926-ൽ ലോക മിഷനറി ദിനം സ്ഥാപിച്ചത്. 97-മത് മിഷൻ ദിനമാണ് ഇത്തവണ സഭ ആഘോഷിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജനുവരി 2023, 17:22